December 12, 2012

ഡിസംബറിന്‍റെ നഷ്ടം

ഡിസംബര്‍... എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാസം... അതിന്‍റെ കുളിരിനാണോ, ഓര്‍മ്മകള്‍ക്കാണോ കൂടുതല്‍ സുഖമെന്ന് ചോദിച്ചാല്‍ അറിയില്ല. എന്നാലും വല്ലാത്ത ഗൃഹാതുരത്വത്തിലേക്ക് അതെന്നെ പതുക്കെ കൊണ്ടുപോകുന്നു. നഷ്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. സുഖമുള്ള നനുത്ത നൊമ്പരം മനസ്സില്‍ അവശേഷിപ്പിക്കുന്നു. കരിങ്കല്ല് കൊണ്ട് ചുമര്‍ കെട്ടി ഏഴു താഴിട്ടു പൂട്ടിയ മനസ്സിനകത്തേക്കും ഈ കുളിരെത്തുന്നുവെന്നോ..! സ്നേഹത
്തിന്‍റെ പര്യായങ്ങള്‍ വേദനയും, ഒറ്റപ്പെടലും, നഷ്ടമാവലും ആണെന്ന് മനസ്സിനെ മുള്ളുകൊണ്ട് പോറി വരഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും വീണ്ടും എന്തിനതെന്നെ തേടിയെത്തുന്നു..! ഈ സ്നേഹത്തിന്‍റെ പേരിലും രണ്ടുതുള്ളി കണ്ണുനീര്‍ എഴുതിയിട്ടുണ്ടോ... നഷ്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുവാന്‍ മാത്രമായി നീ.. ഡിസംബര്‍... എന്നിട്ടും ഞാന്‍ നിന്നെ വെറുക്കുന്നില്ല. കാരണം ഈ നഷ്ടങ്ങള്‍ ഒക്കെ ഒരിക്കല്‍ എന്‍റെ നേട്ടങ്ങള്‍ ആയിരുന്നല്ലോ.....

8 comments:

  1. നഷ്ടങ്ങള്‍ നേട്ടങ്ങളായിരുന്നവല്ലോ!
    അപ്പോള്‍ നഷ്ടങ്ങളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുക
    ടീച്ചര്‍
    ആശംസകളോടെ

    ReplyDelete
    Replies
    1. നന്ദി.. ഓര്‍മ്മകള്‍ ഒരിക്കലും മരിക്കാതിരിക്കട്ടെ..
      അതില്ലെങ്കില്‍ നമ്മളില്ല.

      Delete
  2. എത്ര വേദനപ്പെട്ടാലും സ്നേഹം സ്നേഹം തന്നെ.
    നഷ്ടപ്പെടുമ്പോള്‍ മാത്രം തിരിച്ചറിയുന്നു.....

    ReplyDelete
  3. ഡിസംബര്‍ 31 ഉം ജനുവരി 1ഉം എനിക്ക് ഒരേപോലെ

    ReplyDelete
  4. ഡിസംബര്‍... എന്നിട്ടും ഞാന്‍ നിന്നെ വെറുക്കുന്നില്ല. കാരണം ഈ നഷ്ടങ്ങള്‍ ഒക്കെ ഒരിക്കല്‍ എന്‍റെ നേട്ടങ്ങള്‍ ആയിരുന്നല്ലോ..

    നന്നായി മിനി

    ReplyDelete
  5. ഒരു വർഷത്തിന്റെ അവസാനമാണെന്നതൊഴിച്ചാൽ എല്ലാ ദിവസവും ഒരു പോലെ കാണണമെന്നാണ് എന്റെ പക്ഷം. എങ്കിലും ഒരു കൊഴിഞ്ഞ് പോക്കിന്റെ ആർദ്ര ഭാവം ഉണ്ടോ... :(

    ReplyDelete
  6. ഡിസംബര്‍ എനിക്കും പ്രിയപ്പെട്ട മാസം തന്നെ. അതി രാവിലെയുള്ള ആ കുളിരില്‍ മൂടി പുതച്ച് കിടക്കാന്‍ എന്ത് രസം.

    ഒരു വര്‍ഷത്തിലെ ഏറ്റവും തെളിഞ്ഞ മാനം കാണുന്നത് ഡിസംബറില്‍ ആണ്. രാത്രിയില്‍ ആകാശത്ത് വിരിയുന്ന നക്ഷത്ര പൂക്കളെ എത്ര നേരം നോക്കിയിരുന്നാലും മതിയാകില്ല.

    ReplyDelete