" ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം എന്താണെന്നോ , ഒരാള്‍ ആരോ എന്തോ ആകട്ടെ, എന്തെങ്കിലുമൊന്നു പൂര്‍ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കാതെ വരില്ല. കാരണം , സ്വന്തം വിധിയാണ്
മനസ്സില്‍ ആ മോഹത്തിന്റെ വിത്ത് പാകുന്നത്. അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദ്ദേശ്യം." ----പൌലോ കൊയ്ലോ ----
ഓരോ ജീവിതവും ഓരോ തേടലാണ്. സ്വന്തം നിയോഗം. അത് തിരിച്ചറിയാനാവാതെ ചിലര്‍, തിരിച്ചറിഞ്ഞിട്ടും എത്തിപ്പിടിക്കാനാവാതെ മറ്റു ചിലര്‍. ഇപ്പോഴും ഡിസംബറില്‍ വീശുന്ന പാലക്കാടന്‍ കാറ്റ് , എന്നില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. നിറവും മണവും ഉള്ള കഴിഞ്ഞ കാലങ്ങളുടെ നനുത്ത സ്പര്‍ശവും കൊണ്ടല്ലേ ആ കാറ്റെന്നെ തലോടാന്‍ എത്തുന്നത്. ഇന്നലെയുടെ പാഴ്നിഴലിലും, നാളെയുടെ സങ്കല്പ്പ വര്‍ണ ചിത്രങ്ങളിലും ഇന്നിന്റെ നിറം കളയാതവരത്രേ ഭാഗ്യവാന്മാര്‍! ഇന്നില്‍ പൂര്‍ണമായി മുഴുകാന്‍ കഴിയുന്നവരെ ........ നിങ്ങള്ക്ക് ഉള്ളതാണീ ലോകം.
ജീവിതത്തേക്കാള്‍ വലിയൊരു അത്ഭുതമില്ല. അടുത്ത നിമിഷം എന്തെന്നോ, നാളെ എങ്ങനെയെന്നോ അറിയാത്ത ആ അജ്ഞതയില്‍ അല്ലെ ജീവിതത്തിന്റെ മുഴുവന്‍ രസവും ഇരിക്കുന്നത്? സങ്കല്‍പ്പവും, സ്നേഹവും, പ്രണയവും, സ്വപ്നങ്ങളും, വേദനകളുമായി മറ്റൊരു പുതുവത്സരത്തിലേക്ക്... തുറക്കാതെ മുന്നില്‍ വെച്ച ഒരു സമ്മാനപ്പൊതി പോലെ ഒരു പുതുവര്‍ഷം മുന്നില്‍. അതിന്റെ തിളക്കമുള്ള വര്‍ണ ചരട് അഴിച്ചു തുറക്കുമ്പോള്‍ എന്താവാം അത് നാളേയ്ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്?
സന്തോഷമാവട്ടെ......
സമാധാനമാവട്ടെ....
നന്മയും, സ്നേഹവുമാവട്ടെ...
പ്രത്യാശയും വിജയവുമാവട്ടെ...
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!