നഷ്ടങ്ങളുടെ കണക്കെഴുതാന്‍ എനിക്കൊരു പുസ്തകം വേണം.
പൂരപ്പറമ്പില്‍ നഷ്ടമായ പാവ
പുഴയോഴുക്കില്‍ നഷ്ടമായ പീലിത്തുണ്ട്
മാവിന്കൊമ്പില് നിന്ന് താഴെ വീണ പകുതി കടിച്ച മാമ്പഴം
അമ്പലവഴിയില്‍ വീണുപോയ ചന്ദനപൂവിതല്‍
രണ്ടാമതൊന്നു തിരിഞ്ഞു നോക്കാതെ നഷ്ടപ്പെടുത്തിയ സ്നേഹം
നഷ്ടങ്ങളുടെ കണക്കു കുറിക്കാന്‍ എനിക്കൊരു താളെങ്കിലും വേണം
ഹൃദയമലിയുമ്പോള്‍ വീഴാത്ത കണ്ണുനീര്
വാക്കുകള്കിടയില് ഒതുങ്ങാത്ത മൌനം
കണ്ണുകള്‍ മാത്രം തിരിച്ചറിയുന്ന മൊഴി
ഒരു നോട്ടത്തില്‍ കല്ലില്‍ നിന്ന് സ്ത്രീയായ ശാപമോക്ഷത്തിന്റെ സാഫല്യം
എന്റെ നഷ്ടങ്ങളുടെ കണക്കു കുറിക്കാന്‍ എനിക്ക് നിന്റെ മനസ് വേണം
നഷ്ടപ്പെട്ടവയോര്‍ത്തു പൊട്ടിക്കരയനൊരു ചുമല്
വാക്കിലോതുങ്ങാത്തത് കേള്‍ക്കാനൊരു ചെവി
കാഴ്ചക്കപ്പുറം കാണാനൊരു കണ്ണ്
എനിക്ക് നഷ്ടങ്ങള്‍ മാത്രം സ്വന്തം എന്ന് എന്നും ഓര്‍മ്മിപ്പിക്കുന്ന നീയും.