സന്തോഷം, ഒരു വ്യക്തിയിലോ, ഒരു വസ്തുവിലോ, ഒരു
അനുഭവത്തിലോ അല്ല. അത് അവനവന്‍റെ ഉള്ളില്‍ തന്നെയാണ്. നമ്മുടെ ലോകം
നമ്മുടെ മനസ് തന്നെയാണ്. അതിനെ നരകമാക്കുന്നതും, സ്വര്‍ഗ്ഗമാക്കുന്നതും
അവനവന്‍ തന്നെ. ലോകത്തിലെ ഏറ്റവും വലിയ സാഡിസ്റ്റ്, സ്വയം
വേദനിപ്പിക്കുന്നവന്‍ ആണ്. വേദനിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് വേദന മാത്രമേ
ഉണ്ടാവുകയുള്ളൂ. അവന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും സ്വന്തം വേദന
ആയിരിക്കും.
ഒരാള്‍
ആദ്യം സ്നേഹിക്കേണ്ടത്, അവനവനെ തന്നെയാണ്... അത് മറ്റൊരാളുടെ വേദന ആവരുത്
എന്ന് മാത്രം. കരഞ്ഞും, ചിരിച്ചും, സ്നേഹിച്ചും, വേദനിച്ചും ഞാന്‍
പിന്നിട്ട നിമിഷങ്ങളെ... നിങ്ങള്‍ക്ക് നന്ദി. എന്നെ ഇന്നത്തെ ഞാനാക്കിയത്
നിങ്ങളാണ്.ഇപ്പോള്‍ എനിക്കൊരു വെള്ളമുക്കുറ്റിയുടെ ഭംഗി കാണാം. കാലം തെറ്റി
വീഴുന്ന ഒന്നോരണ്ടോ മഴത്തുള്ളികളുടെ കുളിര് അറിയാം. ദൂരെ എങ്ങോ നിന്ന്
കരയുന്ന പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. ഇനി "ഞാന്‍" ഈ ലോകത്ത്
ഒറ്റപ്പെട്ടവളല്ല. ഇതെന്‍റെ ലോകമാണ്. ഞാന്‍ അലിയുകയാണ്.. ഈ ലോകത്തില്‍,
ജീവിതത്തില്‍.. ഒഴുക്കിനെതിരെ നീന്തി തളര്‍ന്നിരിക്കുന്നു. ഇനി സുഖമായി
ഒഴുകട്ടെ... കഴിയുമോ നിങ്ങള്‍ക്കിനി എന്നെ കണ്ടെത്താന്‍....?
അപരന്‍റെ കുറ്റവും.കുറവും പരതാതെ അവന്‍റെ
ReplyDeleteനന്മകള്‍ ദര്‍ശിച്ചാല്‍ നമുക്കാരെയും വെറുക്കാന്‍
തോന്നുകയില്ല.
നന്നായിരിക്കുന്നു ആത്മഗതം.
ആശംസകള്‍
ഇപ്പോള്‍ എനിക്കൊരു വെള്ളമുക്കുറ്റിയുടെ ഭംഗി കാണാം. കാലം തെറ്റി വീഴുന്ന ഒന്നോരണ്ടോ മഴത്തുള്ളികളുടെ കുളിര് അറിയാം. ദൂരെ എങ്ങോ നിന്ന് കരയുന്ന പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം
ReplyDeleteമനസ്സിലാക്കലുകള്‍ ജീവിതത്തിനു കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു.
അപരന്‍റെ കുറ്റവും.കുറവും പരതാതെ അവന്‍റെ
ReplyDeleteനന്മകള്‍ ദര്‍ശിച്ചാല്‍ നമുക്കാരെയും വെറുക്കാന്‍
തോന്നുകയില്ല.
ചിന്തകള്‍ നന്നായിട്ടുണ്ടല്ലോ......ഇഷ്ടമായി.
ReplyDelete