ഏറെ നാളുകളായി വല്ലതും ബ്ലോഗില്‍ എഴുതിയിട്ട്. ഓര്‍ക്കാതെയല്ല. എങ്കിലും വല്ലാത്ത ഒരു നിര്‍വികാരത. അങ്ങനെ പറയാമോ എന്നറിയില്ല. നേരിട്ട് ഒത്തിരി പ്രോത്സാഹനങ്ങളും, വിമര്‍ശനങ്ങളും പിന്നെ ചില സൌഹൃദങ്ങളും തന്ന ഇടമാണ് ബ്ലോഗ്. എഴുതുന്നത് തീരെ മോശമല്ല എന്ന് സ്വയം തിരിച്ചറിയാന്‍ എന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി. എന്റെ ചെറിയ സന്തോഷം പറയട്ടെ... ചന്ദ്രികയുടെ ഓണപ്പതിപ്പില്‍ എന്റെ ഒരു കഥ പ്രസിദ്ധീകരിച്ചിരുന്നു. സി.വി.ബാലകൃഷ്ണന്‍സാര്‍ തെരഞ്ഞെടുത്ത അഞ്ചു കഥകളിലൊന്ന് എന്റേത്. അദ്ദേഹത്തിന്റെ കുറിപ്പോടുകൂടി. സന്തോഷം....
ഓണനാളുകളില്‍ ഒന്നില്‍ ഇതുവരെ കാണാത്ത ഒരു സുഹൃത്തിനെ കണ്ടു. അത്ഭുതം.... ആത്മാര്‍ത്ഥത നിറഞ്ഞ ആ മനസ്സിന് നന്മകള് നേരുന്നു. സ്വാര്‍ത്ഥതയില്ലാതെ മറ്റുള്ളവര്‍ക്ക് നന്മയും സ്നേഹവും പങ്കു വെക്കുന്ന നല്ല മനസ്സുകളെ.. നിങ്ങള്‍ ഈ ജീവിതത്തില്‍ ഒരിക്കലും തോല്ക്കുകയില്ല.
അകന്ന്നിന്ന് വേദനകളും, മുറിവുകളും തന്നെങ്കിലും ഞാന്‍ ശരിയായിരുന്നു എന്ന് എന്നോട് പറയാതെ പറഞ്ഞ് അടുത്തുവന്നവരേ... നിങ്ങള്‍ക്കും നന്ദി.
എല്ലാറ്റിനും മീതെയായി, ഈ ജീവിതത്തെ പരാതിയും, പരിഭവവും കൂടാതെ നോക്കിക്കാണാന്‍ പഠിപ്പിച്ച, ചാരം മൂടിക്കടന്ന എന്റെ മനസ്സിലെ കനലിനെ ഊതി ജ്വലിപ്പിച്ച എന്റെ പ്രിയമേ... നീയും സ്നേഹിച്ച് എന്റെ ഈ ഓണക്കാലത്തെ സന്തുഷ്ടമാക്കിയിരിക്കുന്നു....

ആശംസകള്‍
ReplyDeleteചന്ദ്രിക ഓണപ്പതിപ്പിലെ കഥ വായിക്കണമെന്നുണ്ടായിരുന്നു ടീച്ചറെ.
ആശംസകള്‍
ReplyDeleteഅല്പകാലത്തെ ഇടവേളയ്ക്കു ശേഷം
ReplyDeleteസന്തോഷ വര്‍ത്തമാനവുമായി വീണ്ടും വന്നതില്‍
വളരെ സന്തോഷം
അഭിനന്ദനങ്ങള്‍
ആ കഥ ഇവിടെ ചേര്‍ത്താല്‍
ഞങ്ങള്‍ക്കും വായിക്കാമല്ലോ
കാരണം ചന്ദ്രിക ഇവിടെ കിട്ടാത്തത് തന്നെ
സ്കാന്‍ ചെയ്തു ചേര്‍ത്താലും മതി
നന്നായി.
ReplyDeleteആശംസകൾ.
മിനി, ആ കഥ പോസ്റ്റ് ചെയ്യൂ. വായിക്കട്ടെ.
ReplyDeleteആശംസകളോടെ
ReplyDeleteവിശേഷങ്ങള്‍ പങ്കുവെച്ചതില്‍ സന്തോഷം. ഭാവുകങ്ങള്‍. കഥ പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയോടെ
ReplyDeleteഅഭിനന്ദനങ്ങള്‍ മിനി .വിമര്‍ശിച്ച കൂട്ടത്തില്‍ ആണ് ഞാന്‍ .കഥ പോസ്റ്റ് ചെയ്യണേ .
ReplyDeleteസ്നേഹാശംസകള്‍ ............ @ PUNYAVAALAN
ReplyDeleteവിമര്‍ശനങ്ങളും, പ്രശംസയും, അഭിപ്രായവും ഞാന്‍ ഒരുപോലെ വില മതിക്കുന്നു. എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ReplyDeleteമിനി പെട്ടെന്ന് വല്ലാതെ വലുതായ ഒരു ടീച്ചറായതു പോലെ ഒരു കുറിപ്പ് ......എനിക്ക് അങ്ങനെയാ തോന്നിയത്. ഇരുത്തം വന്ന് പക്വതയൊക്കെ വെച്ച് ലോകത്തെ നോക്കുന്ന ചിലരെ കാണുമ്പോള്‍ നമുക്കൊരു ബഹുമാനം വരില്ലേ..അതാണു ഈ കുറിപ്പ് വായിച്ചപ്പോ തോന്നിയത്...അഭിനന്ദനങ്ങള്‍.
ReplyDeleteപിന്നെ ആ കഥ എവിടെ? അത് വായിക്കട്ടെ....വേഗം കാണിക്കു കേട്ടൊ...
അയ്യോ... എച്ചുമുക്കുട്ടി.. അങ്ങനെയൊന്നുമില്ല കേട്ടോ. അഭിനന്ദനങ്ങള്‍ക്ക് നന്ദി.
ReplyDeleteപ്രിയ മിനി ടീച്ചര്‍ .
ReplyDeleteകുറിപ്പ് അസ്സലായി.അഭിനന്ദനങ്ങള്‍ .
ധാരാളം എഴുതൂ..വലിയ എഴുത്തുകാരിയായി തീരാന്‍ ആശംസകള്‍ .
mini,ചന്ദ്രികയില്‍ കണ്ടപ്പോള്‍ വായിച്ചിരുന്നു..നന്നായിരുന്നു..ചന്ദ്രികയെ മുറുക്കെ പിടിക്കുക..നല്ല പ്രോത്സാഹനം കിട്ടുന്ന ഇടമാണ്..എന്റെ കഥകള്‍ ഒരു കാലത്ത് ഏറെയും വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെ ആയിരുന്നു..തുടക്കക്കാരെ കൈപിടിച്ചുയര്‍ത്തുന്ന ചന്ദ്രികയിലൂടെ മിനി മുന്നേറുക ..നന്മകള് നേരുന്നു.
ReplyDeleteനന്ദി പ്രകാശ്സര്, നന്ദി, എല്ലാവര്ക്കും.
ReplyDelete