September 28, 2012

അവസാനത്തെ കണ്ണുനീര്‍

നിനക്കായി ഞാനെന്‍റെ സ്വപ്‌നങ്ങള്‍  ചേര്‍ത്ത് ഒരു കൊട്ടാരം പണിഞ്ഞു
അതിന്‍റെ ഭിത്തികള്‍ക്ക് എന്‍റെ ചോരയുടെ ചുവപ്പായിരുന്നു
അവിടെ  എന്‍റെ ഹൃദയം കൊണ്ട് ഒരു സിംഹാസനവും  തീര്‍ത്തു
പിന്നെ  സ്നേഹിച്ച്, സ്നേഹിച്ച് നിന്നെ ഞാനൊരു രാജാവാക്കി
നിനക്ക്  ഭരിക്കാനായി ഞാന്‍ നിന്‍റെ മുഴുവന്‍ സാമ്രാജ്യവുമായി....
നിന്‍റെ നിദ്രയില്‍ ഭൂതകാലത്തിന്‍റെ കരിനിഴല്‍ പടരാതിരിക്കാന്‍
ഞാന്‍ നിന്‍റെ വാതില്‍ക്കല്‍ കാവല്‍ നിന്നു
ഒടുവില്‍  ഞാന്‍ വെറും "അടിമ" എന്ന് കളിയാക്കി,
നീ ഒരു രാജകുമാരിയെ തേടിയിറങ്ങി.....


9 comments:

  1. അടിമകള്‍ രാജാക്കന്മാരെ സൃഷ്ടിക്കുന്നു!
    പ്രതികരണശേഷി വീണ്ടെടുക്കുക.അല്ലെങ്കില്‍....,.....?!!
    നന്നായി കുഞ്ഞുകഥ.
    ആശംസകള്‍

    ReplyDelete
  2. മിനിചേച്ചിയുടെ ബ്ലോഗിലേക്ക് കുറച്ച് ദിവസമായി വന്നിട്ട്,,

    ഗദ്യ കവിതയെന്ന് ഞാൻ തെറ്റിദ്ധരിക്കുന്നു...

    വരികൾ അർത്ഥപൂർണ്ണമായത്...

    എന്റെ പഴയ ബ്ലോഗ് നഷ്ടപ്പെട്ടു, സമയം കിട്ടുമ്പോൾ പുതിയ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു..

    ReplyDelete
  3. വരികള്‍ക്കിടയില്‍ വായിച്ചു
    അര്‍ത്ഥപൂര്‍ണ്ണമാണ്
    അടിമ ആവാന്‍ ഉള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാന്‍ നമ്മള്‍ സ്വയം ശ്രമിക്കണം.
    നാം സ്വയം ഒരു പുഴുവായാല്‍ ആളുകള്‍ നമ്മെ ചവിട്ടി എന്ന് പരാതി പറയരുത് .
    (ഇതിനു കവിത എന്ന ലേബല്‍ യോജിക്കുന്നില്ല)

    ReplyDelete
  4. ഒന്ന് താഴ്ന്നാല്‍ മതി
    പിന്നെ രക്ഷയില്ല.

    ReplyDelete
  5. അതെ.. സാമ്രാജ്യം നഷ്ട്ടപ്പെടുത്തി നമ്മള്‍ കാവല്‍ക്കാര്‍ മാത്രമാകരുത്. പുതിയ സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കല്‍ എന്നും രാജാക്കന്മാര്‍ക്ക് ഹരമാണ്.

    ReplyDelete
  6. നന്ദി എല്ലാവര്‍ക്കും...

    ReplyDelete
  7. Aadyatheyum ...!

    Manoharam, Ashamsakal...!!!

    ReplyDelete