Follow by Email

January 27, 2012

സ്വാതന്ത്ര്യത്തിന്റെ താക്കോല്‍

   
എന്റെ കാലില്‍ ചരട് കെട്ടി
നീ എന്നെ പറത്താന്‍ വിടരുത് 
ഞാന്‍ ചരട് പൊട്ടിച്ചു പറന്നുപോകും 
എന്റെ ചിറകൊടിച്ചു 
നീ എന്നെ തത്താന്‍ വിടരുത് 
ഞാന്‍ പിടഞ്ഞു ചാടിക്കളയും 
സംശയത്തിന്റെ കുന്തമുനക്കണ്ണുകളുമായി 
നീ എന്നെ പിന്തുടരരുത് .
ഞാനൊരു കഴുകന്‍കൊക്കിലേക്കായാലും 
ചെന്നടുത്തുകളയും 
നീ എന്നെ സ്വതന്ത്രമായി പറക്കാന്‍ വിടൂ...
ഞാന്‍ നിന്റെ കൂട്ടിലേക്ക് തന്നെ തിരിച്ചു വരും 
അല്ലെങ്കില്‍ നീ എന്നെ അവിശ്വസിച്ചോളൂ 
നിന്റെ അവിശ്വാസമാണല്ലോ 
എന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍!!!

36 comments:

  1. വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള കവിത.നന്നായ് ആശംസകൾ..

    ReplyDelete
  2. ഇന്ന് അവിശ്വാസമാണല്ലോ എല്ലായിടത്തും!
    അവിശ്വാസത്തിന്‍റെ താക്കോല്‍!,!
    വിശ്വാസങ്ങളെ സംരക്ഷരിക്കട്ടെ!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  3. സ്വാന്ത്ര്യം അധികമായതിനാലെന്നു തോന്നുന്നു
    അതിന്‍ വിലയറിയാതെ പോകുന്നവര്‍ക്കായി
    ഒരു താക്കീതാകട്ടെ ഈ കവിത ,എഴുത്ത് തുടരു ആശംസകള്‍

    ReplyDelete
  4. മനസ്സില്‍ തറച്ച കവിത.
    സമകാലീന സംഭവങ്ങളെ ആവാഹിച്ച്
    മനോഹരമായി എഴുതി.
    അവിശ്വാസം വളര്‍ത്തണം
    എന്നാല്‍ മത്രമേ മേലാളന്മാര്‍ക്ക് അതില്‍നിന്നു കൊയ്യാന്‍ പറ്റൂ.
    അഭിനന്ദനങ്ങള്‍, ഭാവുകങ്ങള്‍

    ReplyDelete
  5. അന്ധമായി വിശ്വസിക്കുന്നതിനെക്കാള്‍ നല്ലത് അവിശ്വസിക്കുന്നതാണെന്ന് തോന്നുന്നു.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. വിശ്വാസം ഇപ്പോള്‍ യുക്തിയാണ്.

    ReplyDelete
  8. ഇങ്ങിനെ പറയാനും ആരെങ്കിലും വേണം.

    ReplyDelete
  9. ഈ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ കയ്യില്‍ സുരക്ഷിതമായിരിക്കട്ടെ ...
    എങ്ങും കളഞ്ഞു പോകാതെ
    ആശംസകള്‍

    ReplyDelete
  10. ലളിതവും മനോഹരവും അര്‍ത്ഥമുള്ളതുമായ കവിത ..............നന്നായിടുണ്ട്
    ......ആശംസകള്‍

    ReplyDelete
  11. തികച്ചും ശരിയായ നിലപാടാണ് ഇത്. ബന്ധനത്തിന്റെ വാള്‍ ശിരസ്സില്‍ തൂങ്ങി കിടക്കുമ്പോള്‍ ആണ് ആ ബന്ധനം അറുക്കുവാന്‍ മനസ്സ് വെമ്പുക. സ്നേഹത്തിന്റെ കൂട്ടില്‍ നിന്നും പറന്നു പോയ കിളി അധിക ദൂരം പറക്കുകില്ല. അതിനു തിരിച്ചു വന്നേ മതിയാകൂ...

    ReplyDelete
  12. അനാവശ്യമായ വാക്കുകള്‍ ഒന്നും പകര്‍ത്തിവക്കാത്ത ഒരു കവിതയാണിതെന്ന് പറയാന്‍ തോന്നുന്നു.വരികള്‍ അത്രയ്ക്ക് മനോഹരമായി.

    ReplyDelete
  13. എന്നെ സ്വതന്ത്രമായി പറക്കാന്‍ വിടൂ......ആശംസകൾ..

    ReplyDelete
  14. സ്നേഹം ബന്ധനമാവുമ്പോള്‍ അത് ബാധ്യതയാവുന്നു. സ്നേഹവും വിശ്വാസവും പരസ്പരപൂരകങ്ങളാണ് എന്ന് ഞാന്‍ കരുതുന്നു. ആകാശത്ത് എത്ര ദൂരം പറന്നാലും, ചിറകു തളരുമ്പോള്‍ ചെന്നിരിക്കുന്നത് സ്നേഹക്കൂട്ടില്‍ തന്നെയായിരിക്കും. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി.

    ReplyDelete
  15. നന്നായിട്ടുണ്ട്....ഗിരിജ പാതെക്കരയുടെ ഫുള്‍ സ്റ്റോപ്പ്‌ എന്നാ കവിതയും ഇത് വായിച്ചപ്പോള്‍ ഓര്മ വന്നു .....നീയെന്നെ വൃത്തത്തില്‍ നിന്നും പിളര്‍ന്നു രേഖാ ഖണ്ഡം ആക്കി....അപ്പോള്‍ ഞാനൊരു അമ്പായി പറന്നു ആകാശത്തെ പിളര്‍ന്നു poykkalayumennu നീ ഭയന്നു.....അത് കൊണ്ട് എന്നെ വെറുമൊരു ബിന്ദുവാക്കി...നിന്റെ വാക്യങ്ങള്‍ക്കു സാര്‍ഥകമായ വിരാമം കുറിക്കാന്‍ ഞാന്‍ വേണമല്ലോ....ഇനിയുമെഴുതുക,,,,,,

    ReplyDelete
  16. വയല്‍ നന്ദി. ആ കവിത ഞാന്‍ വായിച്ചിട്ടില്ല. ഇപ്പോള്‍ അതും വായിക്കാന്‍ കഴിഞ്ഞു. വീണ്ടും കാണാം.

    ReplyDelete
  17. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ ............
    വരികള്‍ നന്നായി

    ReplyDelete
  18. നന്നായി. ഒരു ഫെമിനിസത്തിന്റെ ഭാവമുണ്ടോ ഇതില്‍.. :)

    ReplyDelete
  19. കവിത നന്നായിരിക്കുന്നു ...

    കവിതയിലെ യുക്തി,ഇരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു .

    "നിന്റെ അവിശ്വാസമാണല്ലോ
    എന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍!!!"

    വരിക്കള്‍ക്ക് അപ്പുറം എന്ത് ഒക്കെയോ പറയാനുള്ളത് പോലെ ...

    ReplyDelete
  20. സംശയത്തിന്റെ കുന്തമുനക്കണ്ണുകളുമായി
    നീ എന്നെ പിന്തുടരരുത് .
    ഞാനൊരു കഴുകന്‍കൊക്കിലേക്കായാലും
    ചെന്നടുത്തുകളയും
    നീ എന്നെ സ്വതന്ത്രമായി പറക്കാന്‍ വിടൂ...
    ഞാന്‍ നിന്റെ കൂട്ടിലേക്ക് തന്നെ തിരിച്ചു വരും
    അല്ലെങ്കില്‍ നീ എന്നെ അവിശ്വസിച്ചോളൂ
    നിന്റെ അവിശ്വാസമാണല്ലോ
    എന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍!!!

    അസ്സലായി, മിനി.
    കഴിഞ്ഞ കഥ പോലെ മനോഹരം.
    ഇങ്ങനെ തന്നെ എഴുതൂ.

    ReplyDelete
  21. ഇത് വളരെ ഭംഗിയായി, മിനി. അഭിനന്ദനങ്ങൾ.

    ReplyDelete
  22. കവിത കൊള്ളാം . എങ്കിലും കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. അവസാനത്തെ വരികള്‍ വളരെ നന്നായി. അഭിനന്ദനങ്ങള്‍ .

    ReplyDelete
  23. ..യുക്തിസഹമായ നല്ല വരികൾ. സ്വാതന്ത്ര്യമില്ലാത്ത അന്തരാത്മാവ് ആശ്വാസത്തെ തേടുന്നു. അത് അനിർവ്വചനീയമായ തത്വം. സ്വാതന്ത്ര്യവും അഭയമെന്ന വിശ്വാസവും സാമ്യമായെങ്കിലേ ജീവിതം സന്തോഷകരമാകൂ....നല്ല ആശയമുള്ള ഒരു ‘ഗദ്യകവിത’. ഭാവുകങ്ങൾ....

    ReplyDelete
  24. manoharamayittundu...... aashamsakal...................

    ReplyDelete
  25. നല്ല വരികള്‍,
    നിന്റെ അവിശ്വാസമാണല്ലോ
    എന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍!!!

    എല്ലാം വായനക്കാര്‍ക്ക് വിട്ടു കൊടുത്തു അല്ലേ
    ആശംസകള്‍ ഇനിയും നല്ല നല്ല വരികള്‍ എഴുതാന്‍ കഴിയട്ടെ ....

    ReplyDelete
  26. കാച്ചിക്കുറുക്കി എടുത്ത പദങ്ങള്‍
    അര്‍ഥസമ്പുഷ്ടം ഒപ്പം ചിന്തനീയവും
    ഇവിടെ ആദ്യ വായന
    കൊള്ളാം.
    വീണ്ടും എഴുതുക
    വായിക്കാം.
    ബ്ലോഗില്‍ ചേരുന്നു.
    APK

    ReplyDelete
  27. :))
    സത്യം..!
    വരികള്‍ പൂര്‍ണ്ണം, അര്‍ത്ഥവും!

    ReplyDelete
  28. എല്ലാ ആശംസകള്‍ക്കും നന്ദി.

    ReplyDelete
  29. “സംശയത്തിന്റെ കുന്തമുനക്കണ്ണുകളുമായി
    നീ എന്നെ പിന്തുടരരുത് .
    ഞാനൊരു കഴുകന്‍കൊക്കിലേക്കായാലും
    ചെന്നടുത്തുകളയും “
    നല്ല വരികൾ…

    ReplyDelete
  30. മിനി...ഇവിടെ ആദ്യമായിട്ടാണ്..
    വരാ‍ൻ നന്നേ വൈകിപോയി ഇവിടേയ്ക്ക്..
    ഇവിടെ വായിക്കാൻ കഴിഞ്ഞത് പരമാർത്ഥമാണ്..നിഷേധിക്കാൻ വയ്യാത്ത സത്യങ്ങൾ
    ഞാനും പിന്തുടരുന്നു

    ReplyDelete
  31. സംശയത്തിന്റെ കുന്തമുനക്കണ്ണുകളുമായി
    നീ എന്നെ പിന്തുടരരുത് .
    --------
    നല്ല വരികൾ .. സംശയം ഇല്ലാതാക്കേണ്ടതിന്റെ ഉത്തരവാദിത്വം രണ്ടു പേരിലുമുണ്ട്..സ്വാതന്ത്ര്യം കൊടുക്കേണ്ടതും, സ്വാതന്ത്ര്യം കളഞ്ഞു കുളിക്കാതിരിക്കേണ്ടതും ഒരു പോലെ ആവശ്യമാണ്..
    ആശംസകൾ

    ReplyDelete