December 31, 2011

നാളെ എന്ന സമ്മാനപ്പൊതി തുറക്കുമ്പോള്‍

                  " ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം എന്താണെന്നോ , ഒരാള്‍ ആരോ എന്തോ ആകട്ടെ, എന്തെങ്കിലുമൊന്നു പൂര്‍ണമനസ്സോടെ തീവ്രമായി ആഗ്രഹിക്കുന്നുവെങ്കില്‍  അത് നടക്കാതെ വരില്ല. കാരണം , സ്വന്തം വിധിയാണ് 
മനസ്സില്‍ ആ മോഹത്തിന്റെ വിത്ത് പാകുന്നത്. അതിന്റെ സാഫല്യമാണ് ആ ജീവിതത്തിന്റെ ഉദ്ദേശ്യം."                                  ----പൌലോ കൊയ്ലോ ----

 ഓരോ ജീവിതവും ഓരോ തേടലാണ്. സ്വന്തം നിയോഗം. അത് തിരിച്ചറിയാനാവാതെ ചിലര്‍, തിരിച്ചറിഞ്ഞിട്ടും എത്തിപ്പിടിക്കാനാവാതെ മറ്റു ചിലര്‍. ഇപ്പോഴും ഡിസംബറില്‍ വീശുന്ന പാലക്കാടന്‍ കാറ്റ് , എന്നില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു. നിറവും മണവും ഉള്ള കഴിഞ്ഞ കാലങ്ങളുടെ നനുത്ത സ്പര്‍ശവും കൊണ്ടല്ലേ ആ കാറ്റെന്നെ തലോടാന്‍ എത്തുന്നത്‌. ഇന്നലെയുടെ പാഴ്നിഴലിലും, നാളെയുടെ സങ്കല്പ്പ വര്‍ണ ചിത്രങ്ങളിലും ഇന്നിന്റെ നിറം കളയാതവരത്രേ ഭാഗ്യവാന്മാര്‍!     ഇന്നില്‍ പൂര്‍ണമായി മുഴുകാന്‍ കഴിയുന്നവരെ ........ നിങ്ങള്ക്ക് ഉള്ളതാണീ ലോകം.  
                      ജീവിതത്തേക്കാള്‍ വലിയൊരു അത്ഭുതമില്ല. അടുത്ത നിമിഷം എന്തെന്നോ, നാളെ എങ്ങനെയെന്നോ അറിയാത്ത ആ അജ്ഞതയില്‍ അല്ലെ ജീവിതത്തിന്റെ മുഴുവന്‍ രസവും ഇരിക്കുന്നത്?  സങ്കല്‍പ്പവും, സ്നേഹവും, പ്രണയവും, സ്വപ്നങ്ങളും, വേദനകളുമായി  മറ്റൊരു പുതുവത്സരത്തിലേക്ക്... തുറക്കാതെ മുന്നില്‍ വെച്ച ഒരു സമ്മാനപ്പൊതി പോലെ ഒരു പുതുവര്‍ഷം മുന്നില്‍. അതിന്റെ തിളക്കമുള്ള വര്‍ണ ചരട്  അഴിച്ചു തുറക്കുമ്പോള്‍  എന്താവാം അത് നാളേയ്ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്?
                                    സന്തോഷമാവട്ടെ......
                                     സമാധാനമാവട്ടെ....
                                     നന്മയും, സ്നേഹവുമാവട്ടെ...
                                      പ്രത്യാശയും വിജയവുമാവട്ടെ...
                        എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!

17 comments:

  1. ഇന്നില്‍ പൂര്‍ണമായി മുഴുകാന്‍ കഴിയുന്നവരെ ........ നിങ്ങള്ക്ക് ഉള്ളതാണീ ലോകം.

    ആര്‍ത്തി ബാധിച്ച ഒരു ലോകമാണിന്ന് എന്ന് തോന്നുന്നു.

    സങ്കല്‍പ്പവും, സ്നേഹവും, പ്രണയവും, സ്വപ്നങ്ങളും, വേദനകളുമായി മറ്റൊരു പുതുവത്സരത്തിലേക്ക്...

    പുതുവത്സരാശംസകള്‍.

    ReplyDelete
  2. തത്വചിന്തകള്‍ കാപ്സ്യൂള്‍ പരുവമാക്കി വായനക്കാര്‍ക്ക് നല്‍കിയ ഈ ആശംസ നന്നായി.
    അടുത്ത വര്ഷം മാത്രമല്ല; ജന്മം മുഴുവന്‍ സന്തോഷവും സമാധാനവും എല്ലാവര്ക്കും ഉണ്ടാവട്ടെ!

    ReplyDelete
  3. നവവത്സരാശംസകള്‍.പുതുവര്‍ഷത്തില്‍ നല്ല ചിന്തകള്‍ പങ്കിട്ടതിന് നന്ദി.

    ReplyDelete
  4. പുതുവത്സരാശംസകള്‍.

    ReplyDelete
  5. മിനീ ,നവവത്സരാശംസകള്‍....നനുനനുത്ത ചിന്തകള്‍ക്ക് ,ശുഭപ്രതീക്ഷകള്‍ക്കു വിളനിലമാകട്ടെ പുതുവര്‍ഷം.....

    ReplyDelete
  6. നല്ല നാളെക്കായ് പ്രാർത്ഥിക്കുന്നു.

    ReplyDelete
  7. നൂറുവർഷം നേരുന്നൂ..

    ReplyDelete
  8. ആഹാ! നല്ലെഴുത്താണല്ലോ. നല്ലൊരു പുതുവത്സരം ഉണ്ടാകട്ടെ...

    ReplyDelete
  9. എല്ലാവരുടെ ആശംസകള്‍ക്കും നന്ദി ... എല്ലാവര്ക്കും നല്ല വര്‍ഷമാവട്ടെ..

    ReplyDelete
  10. മിനി നവവത്സരാശംസകള്‍. നല്ല കുഞ്ഞു ലേഖനം. പോസ്റ്റിടുമ്പോള്‍
    അറിയിക്കാന്‍ മറക്കണ്ട.

    ReplyDelete
  11. ഈ കാപ്സ്യൂള്‌ പോസ്റ്റ്‌ അടി പൊളി ,,കുഞ്ഞു വരികളില്‍ ഒതുക്കിയ നല്ല ഒരു ആശംസ ...അപ്പോള്‍ പിന്നെ അടുത്ത പോസ്റ്റ്‌ അധികം വൈകിക്കണ്ട ....

    ReplyDelete
  12. പുതുവൽസരാശംസകൾ....ഇതു പോലുള്ള ഒരു പാട് നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു...

    ReplyDelete
  13. പുതിയ പോസ്റ്റ് വരാറായീന്ന് പറയാൻ എത്തിയതാണ്. പിന്നെ ഫോട്ടൊ മാറ്റീതും കണ്ടു കേട്ടൊ. കൊള്ളാം.

    ReplyDelete
  14. സന്തോഷമാവട്ടെ......
    സമാധാനമാവട്ടെ....
    നന്മയും, സ്നേഹവുമാവട്ടെ...
    പ്രത്യാശയും വിജയവുമാവട്ടെ...
    എന്റെ വൈകിയ പുതുവല്‍സരാശംസകള്‍!

    ReplyDelete
  15. ജീവിതത്തേക്കാള്‍ വലിയൊരു അത്ഭുതമില്ല. അടുത്ത നിമിഷം എന്തെന്നോ, നാളെ എങ്ങനെയെന്നോ അറിയാത്ത ആ അജ്ഞതയില്‍ അല്ലെ ജീവിതത്തിന്റെ മുഴുവന്‍ രസവും ഇരിക്കുന്നത്? സങ്കല്‍പ്പവും, സ്നേഹവും, പ്രണയവും, സ്വപ്നങ്ങളും, വേദനകളുമായി മറ്റൊരു പുതുവത്സരത്തിലേക്ക്.

    ഞാന്‍ മിനിയെ വായിക്കാന്‍ തുടങ്ങുന്നേ ഉള്ളൂ ....
    ഈ വര്‍ഷത്തിലെ പുതിയ പോസ്റ്റ്‌ മുതല്‍ ....
    ഫോളോ ചെയ്തിട്ടുണ്ട് ... എന്നാലും പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു
    മെയില്‍ ഇടൂ ...
    പുതുവത്സരാശംസകള്‍

    ReplyDelete
  16. ആശംസകള്‍ക്ക് നന്ദി. മെയില്‍ ചെയ്യാം.

    ReplyDelete
  17. നന്നായിടുണ്ട് ......നന്ദി ആശംസകള്‍

    ReplyDelete