വാര്‍ദ്ധക്യം ഒരു ഭീകരാവസ്ഥയായി കാണുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്. യൌവനം മുഴുവന്‍ നശിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തിനു ജീവിക്കണം എന്നാണവര്‍ പറയുന്നത്. സത്യത്തില്‍ ഇത്രയും ഭീകരമാണോ വാര്‍ദ്ധക്യം? നമ്മുടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. പക്ഷെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയാത്തവരാണ് ഏറെയും. പണ്ട് നമ്മള്‍ ഗോത്രങ്ങള്‍ ആയി താമസിച്ചു. കൃഷിയും വേട്ടയാടലും മാത്രമായിരുന്നു ഉപജീവനമാര്‍ഗ്ഗം. പിന്നീട് പതുക്കെ കൂട്ടുകുടുംബവ്യവസ്ഥിതി വന്നു.അപ്പോഴും പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷി തന്നെയായിരുന്നു. കൃഷി എന്ന് പറയുമ്പോള്‍, ആരോഗ്യമുള്ളവര്‍ പ്രധാന പണികള്‍ എടുക്കുമ്പോള്‍ ആരോഗ്യം കുറഞ്ഞവരും, വയസായവരും കൃഷിയോടനുബന്ധിച്ചുള്ള ഉപജോലികള്‍ ചെയ്തുവന്നു. കാലം മാറിയപ്പോള്‍ കൂട്ടുകുടുംബം അണുകുടുംബം ആയി മാറി. സ്ത്രീയും, പുരുഷനും ഒരുപോലെ ജോലിക്ക് പോകേണ്ടതായി വന്നു. പഠിക്കാന്‍ പ്രായമാവാത്ത കുട്ടികളും, വൃദ്ധരായ മാതാപിതാക്കളും ഒരു പ്രശ്നമായി. ഇത്തരം പരിതസ്ഥിതികളില്‍ പലപ്പോഴും പണം മാത്രമല്ല പ്രശ്നമാവുന്നത്. മക്കള്‍ക്ക് നേരിട്ട് മാതാപിതാക്കളെ നോക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ്. അത്തരം അവസരങ്ങളില്‍ മാതാപിതാക്കളെ വൃദ്ധസദനം പോലുള്ള സ്ഥാപനങ്ങളില്‍ ആക്കുന്ന മക്കള്‍ ക്രൂരതയുടെ പര്യായമായി മാറി. ഒരു വയസു പോലും തികയാത്ത കുഞ്ഞുങ്ങളെ ക്രഷിലാക്കുന്ന അമ്മമാരെ ആരും ക്രൂരകളെന്നു പറയാറില്ല. അതും ഒരു സാഹചര്യമാണ്.
മക്കളെ വളര്‍ത്തി, പഠിപ്പിച്ചു, ജോലിയാക്കി, ഇപ്പോള്‍ അവന്‍ തിരിഞ്ഞു നോക്കുന്നില്ല, എന്ന് എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു. ചിലപ്പോഴെങ്കിലും ഇതിനൊരു മറുവശമില്ലേ ? മക്കളെ വളര്‍ത്തുന്നതും, പഠിപ്പിക്കുന്നതും അവരോടു അച്ഛനമ്മമാര്‍ ചെയ്യുന്ന ത്യാഗമാണോ? എല്ലാ ജീവികളിലും ജന്മം നല്‍കുന്ന കുഞ്ഞുങ്ങളോട് കരുതലും, വാല്സല്യവും ഉണ്ട്.മനുഷ്യരില്‍ നീണ്ടു നില്‍ക്കുന്ന ഈ സ്നേഹമാണ് ബന്ധങ്ങളെ നില നിര്‍ത്തുന്നത്. തന്റെ യൌവനത്തില്‍ ഒരു ജീവിതപങ്കാളിയെ ആഗ്രഹിക്കുകയും, കുടുംബമായി ജീവിക്കുകയും മക്കളുണ്ടാവുകയും ചെയ്യുന്നു. തനിക്കുണ്ടാവുന്ന മക്കള്‍, അവരുടെ ജനനം മുതല്‍ വിവിധഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവരുടെ വളര്‍ച്ച തരുന്ന സന്തോഷമല്ലേ യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ ഉണ്ടാവുന്ന സംതൃപ്തി ? കുട്ടികള്‍ വളര്‍ന്നു പ്രാപ്തിയാവുമ്പോള്‍, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് സ്നേഹം തോന്നേണ്ടതുണ്ട്. മാതാപിതാക്കളോട് മാത്രമോ... തന്റെ സഹജീവിയോട്, തന്റെ സമൂഹത്തോട്, തന്റെ രാജ്യത്തോട്, ഈ ഭൂമിയോട്... എന്നാല്‍ നിന്നെയൊക്കെ വളര്‍ത്തിയത് നാളെ എന്നെ നോക്കാനാണ് എന്ന നിലയില്‍ പിടിച്ചുവാങ്ങേണ്ടതാണോ സ്നേഹം? തന്റെ വാര്‍ദ്ധക്യജീവിതം സുരക്ഷിതമാക്കാനുള്ള "പെന്ഷന്‍സ്കീം " ആണോ മക്കള്‍? പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ ആഗ്രഹിക്കുന്നവരുടെ മാനസികവികാരം ഇത് തന്നെയാണ്.
എവിടെ കണക്കുകളും, കടപ്പാടും തുടങ്ങുന്നോ അവിടെ സ്നേഹം മരിക്കുന്നു. പിന്നെയുള്ളത് വാങ്ങിയത് തിരിച്ചു കൊടുക്കാനുള്ള ഒരുതരം തത്രപ്പാടാണ്. നൊന്തു പ്രസവിച്ചതിന്റെ കണക്ക്, മുലപ്പാലൂട്ടിയതിന്റെ കണക്ക്, വളര്‍ത്തിയതിന്റെ കണക്ക്,... പഠിക്കാന്‍ ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വരെ ഈ കണക്കുകള്‍ തല പൊക്കുന്നു. മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ മകനെ പഠിപ്പിച്ചതിന്റെ കണക്ക് നിരത്തുന്ന ശ്രീനിവാസനോട് മകന്‍ ചോദിക്കുന്ന ചോദ്യമുണ്ട് " എന്നെ കോച്ചിങ്ങിനു അയയ്കാനും ഇത്ര പണം ചെലവാക്കാനും ഞാന്‍ പറഞ്ഞോ" എന്ന്. എത്ര പ്രസക്തം ആണത്. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എഞ്ചിനീയറിങ്ങിനു പോയി, ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന വിരക്തിയോടെ ഒരു പാലമോ, കെട്ടിടമോ കെട്ടിയാല്‍... അങ്ങനെ ഒരു മാനസികാവസ്ഥയില്‍ ഡോക്ടര്‍ ആയി ഓപ്പറേഷന്‍ നടത്തിയാല്‍.... അച്ഛനമ്മമാര്‍ക് വേണ്ടി ഇഷ്ടമില്ലാത്ത ജീവിതപങ്കാളിയോടൊത്ത് അസംതൃപ്തമായ വിവാഹജീവിതം നയിക്കേണ്ടി വരുന്നവരുടെ കാര്യമോ?
ഈ ലോകത്ത് തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവര്‍ എത്ര പേരുണ്ട്? തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, അവരെ സ്നേഹിക്കുമ്പോള്‍, അവര്‍ക്ക് സന്തോഷം ഉണ്ടാവുമ്പോള്‍,അതിനു ചിലപ്പോഴൊക്കെ താനും കാരണമാവുമ്പോള്‍, നമുക്ക് സന്തോഷം ഉണ്ടാവുന്നില്ലേ.. അങ്ങനെ ചിന്തിക്കുമ്പോള്‍ എല്ലാവരും ജീവിക്കുന്നത് അവനവന് വേണ്ടി തന്നെയാണ്. സ്വന്തമായി വസ്ത്രം വാങ്ങി ധരിക്കുമ്പോള്‍ തോന്നുന്ന സന്തോഷതെക്കാള്‍ വലുതായിരിക്കും, ചിലപ്പോള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വാങ്ങികൊടുക്കുമ്പോള്‍ ഉണ്ടാവുന്നത്. അച്ഛനമ്മമാര്‍ തനിക്ക് തന്ന സംസ്കാരം എന്തെന്ന് മനസ്സിലാക്കേണ്ടത് മക്കളാണ്. അത്തരം നല്ല സംസ്കാരം പകര്‍ന്നു നല്‍കപ്പെട്ട മക്കള്‍ അച്ഛനമ്മമാരോടെന്നല്ല, ആരോടും നീതികേട് കാണിക്കുകയില്ല.
സമൂഹം മാറുകയാണ്. തലമുറകളുടെ വിടവ് കൂടുന്നു. അമ്പത്തഞ്ചോ അറുപതോ വയസില്‍ ജീവിതം അവസാനിക്കുന്നില്ല. എന്നാല്‍ സ്വന്തം മക്കള്കൊപ്പം പാഞ്ഞെത്താന്‍ കഴിഞ്ഞില്ലെന്നിരിക്കും. ജീവിതത്തില്‍ ചെയ്യനാഗ്രഹിച്ചതും, സമയം കിട്ടാത്തതിന്റെ പേരില്‍ മാറ്റി വെയ്ക്കപ്പെട്ടതുമായ പലതും കാണില്ലേ അപ്പോഴും. നമുക്ക് സ്നേഹിക്കാം... ആരോടും കണക്ക് പറയാതെ. ജീവിക്കാന്‍ മണ്ണ് തന്നതിന് ഭൂമി ആരോടും കണക്ക് പറയുന്നില്ല, ശുദ്ധവായുവും, തണലും, ഭക്ഷണവും തന്നതിന് മരങ്ങള്‍ ആരോടും കണക്കുകള്‍ പറയുന്നില്ല, വെളിച്ചം തന്നതിന് സൂര്യന്‍ ആരോടും കണക്ക് പറയുന്നില്ല... സ്നേഹിക്കുമ്പോള്‍,നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ആത്മസംതൃപ്തി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അത് തിരിച്ചറിയപ്പെടുന്നെങ്കില്‍ തിരിച്ചറിയപ്പെടട്ടെ... ഇല്ലെങ്കിലും നമുക്ക് സ്നേഹിക്കാം, നമ്മുടെ മക്കളെ, അച്ഛനമ്മമാരെ, ഈ സമൂഹത്തെ, പ്രകൃതിയെ, ഭൂമിയെ, നമ്മളെ തന്നെ.
മക്കളെ വളര്‍ത്തി, പഠിപ്പിച്ചു, ജോലിയാക്കി, ഇപ്പോള്‍ അവന്‍ തിരിഞ്ഞു നോക്കുന്നില്ല, എന്ന് എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു. ചിലപ്പോഴെങ്കിലും ഇതിനൊരു മറുവശമില്ലേ ? മക്കളെ വളര്‍ത്തുന്നതും, പഠിപ്പിക്കുന്നതും അവരോടു അച്ഛനമ്മമാര്‍ ചെയ്യുന്ന ത്യാഗമാണോ? എല്ലാ ജീവികളിലും ജന്മം നല്‍കുന്ന കുഞ്ഞുങ്ങളോട് കരുതലും, വാല്സല്യവും ഉണ്ട്.മനുഷ്യരില്‍ നീണ്ടു നില്‍ക്കുന്ന ഈ സ്നേഹമാണ് ബന്ധങ്ങളെ നില നിര്‍ത്തുന്നത്. തന്റെ യൌവനത്തില്‍ ഒരു ജീവിതപങ്കാളിയെ ആഗ്രഹിക്കുകയും, കുടുംബമായി ജീവിക്കുകയും മക്കളുണ്ടാവുകയും ചെയ്യുന്നു. തനിക്കുണ്ടാവുന്ന മക്കള്‍, അവരുടെ ജനനം മുതല്‍ വിവിധഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവരുടെ വളര്‍ച്ച തരുന്ന സന്തോഷമല്ലേ യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ ഉണ്ടാവുന്ന സംതൃപ്തി ? കുട്ടികള്‍ വളര്‍ന്നു പ്രാപ്തിയാവുമ്പോള്‍, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് സ്നേഹം തോന്നേണ്ടതുണ്ട്. മാതാപിതാക്കളോട് മാത്രമോ... തന്റെ സഹജീവിയോട്, തന്റെ സമൂഹത്തോട്, തന്റെ രാജ്യത്തോട്, ഈ ഭൂമിയോട്... എന്നാല്‍ നിന്നെയൊക്കെ വളര്‍ത്തിയത് നാളെ എന്നെ നോക്കാനാണ് എന്ന നിലയില്‍ പിടിച്ചുവാങ്ങേണ്ടതാണോ സ്നേഹം? തന്റെ വാര്‍ദ്ധക്യജീവിതം സുരക്ഷിതമാക്കാനുള്ള "പെന്ഷന്‍സ്കീം " ആണോ മക്കള്‍? പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ ആഗ്രഹിക്കുന്നവരുടെ മാനസികവികാരം ഇത് തന്നെയാണ്.
എവിടെ കണക്കുകളും, കടപ്പാടും തുടങ്ങുന്നോ അവിടെ സ്നേഹം മരിക്കുന്നു. പിന്നെയുള്ളത് വാങ്ങിയത് തിരിച്ചു കൊടുക്കാനുള്ള ഒരുതരം തത്രപ്പാടാണ്. നൊന്തു പ്രസവിച്ചതിന്റെ കണക്ക്, മുലപ്പാലൂട്ടിയതിന്റെ കണക്ക്, വളര്‍ത്തിയതിന്റെ കണക്ക്,... പഠിക്കാന്‍ ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വരെ ഈ കണക്കുകള്‍ തല പൊക്കുന്നു. മകന്റെ അച്ഛന്‍ എന്ന സിനിമയില്‍ മകനെ പഠിപ്പിച്ചതിന്റെ കണക്ക് നിരത്തുന്ന ശ്രീനിവാസനോട് മകന്‍ ചോദിക്കുന്ന ചോദ്യമുണ്ട് " എന്നെ കോച്ചിങ്ങിനു അയയ്കാനും ഇത്ര പണം ചെലവാക്കാനും ഞാന്‍ പറഞ്ഞോ" എന്ന്. എത്ര പ്രസക്തം ആണത്. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എഞ്ചിനീയറിങ്ങിനു പോയി, ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന വിരക്തിയോടെ ഒരു പാലമോ, കെട്ടിടമോ കെട്ടിയാല്‍... അങ്ങനെ ഒരു മാനസികാവസ്ഥയില്‍ ഡോക്ടര്‍ ആയി ഓപ്പറേഷന്‍ നടത്തിയാല്‍.... അച്ഛനമ്മമാര്‍ക് വേണ്ടി ഇഷ്ടമില്ലാത്ത ജീവിതപങ്കാളിയോടൊത്ത് അസംതൃപ്തമായ വിവാഹജീവിതം നയിക്കേണ്ടി വരുന്നവരുടെ കാര്യമോ?
ഈ ലോകത്ത് തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവര്‍ എത്ര പേരുണ്ട്? തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, അവരെ സ്നേഹിക്കുമ്പോള്‍, അവര്‍ക്ക് സന്തോഷം ഉണ്ടാവുമ്പോള്‍,അതിനു ചിലപ്പോഴൊക്കെ താനും കാരണമാവുമ്പോള്‍, നമുക്ക് സന്തോഷം ഉണ്ടാവുന്നില്ലേ.. അങ്ങനെ ചിന്തിക്കുമ്പോള്‍ എല്ലാവരും ജീവിക്കുന്നത് അവനവന് വേണ്ടി തന്നെയാണ്. സ്വന്തമായി വസ്ത്രം വാങ്ങി ധരിക്കുമ്പോള്‍ തോന്നുന്ന സന്തോഷതെക്കാള്‍ വലുതായിരിക്കും, ചിലപ്പോള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വാങ്ങികൊടുക്കുമ്പോള്‍ ഉണ്ടാവുന്നത്. അച്ഛനമ്മമാര്‍ തനിക്ക് തന്ന സംസ്കാരം എന്തെന്ന് മനസ്സിലാക്കേണ്ടത് മക്കളാണ്. അത്തരം നല്ല സംസ്കാരം പകര്‍ന്നു നല്‍കപ്പെട്ട മക്കള്‍ അച്ഛനമ്മമാരോടെന്നല്ല, ആരോടും നീതികേട് കാണിക്കുകയില്ല.
സമൂഹം മാറുകയാണ്. തലമുറകളുടെ വിടവ് കൂടുന്നു. അമ്പത്തഞ്ചോ അറുപതോ വയസില്‍ ജീവിതം അവസാനിക്കുന്നില്ല. എന്നാല്‍ സ്വന്തം മക്കള്കൊപ്പം പാഞ്ഞെത്താന്‍ കഴിഞ്ഞില്ലെന്നിരിക്കും. ജീവിതത്തില്‍ ചെയ്യനാഗ്രഹിച്ചതും, സമയം കിട്ടാത്തതിന്റെ പേരില്‍ മാറ്റി വെയ്ക്കപ്പെട്ടതുമായ പലതും കാണില്ലേ അപ്പോഴും. നമുക്ക് സ്നേഹിക്കാം... ആരോടും കണക്ക് പറയാതെ. ജീവിക്കാന്‍ മണ്ണ് തന്നതിന് ഭൂമി ആരോടും കണക്ക് പറയുന്നില്ല, ശുദ്ധവായുവും, തണലും, ഭക്ഷണവും തന്നതിന് മരങ്ങള്‍ ആരോടും കണക്കുകള്‍ പറയുന്നില്ല, വെളിച്ചം തന്നതിന് സൂര്യന്‍ ആരോടും കണക്ക് പറയുന്നില്ല... സ്നേഹിക്കുമ്പോള്‍,നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ആത്മസംതൃപ്തി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അത് തിരിച്ചറിയപ്പെടുന്നെങ്കില്‍ തിരിച്ചറിയപ്പെടട്ടെ... ഇല്ലെങ്കിലും നമുക്ക് സ്നേഹിക്കാം, നമ്മുടെ മക്കളെ, അച്ഛനമ്മമാരെ, ഈ സമൂഹത്തെ, പ്രകൃതിയെ, ഭൂമിയെ, നമ്മളെ തന്നെ.
പ്രിയ മിനി ടീച്ചര്‍,
ReplyDeleteവളരെ വലുതാക്കി പ്രകാശിപ്പിക്കാവുന്ന അര്‍ത്ഥവത്തായ ലേഖനം.പെന്‍ഷന്‍സ്കീം എന്ന പ്രയോഗം ആധുനികജീവിതത്തിനുനേരെ തൊടുക്കാവുന്ന മാരകായുധമായും പ്രയോഗിക്കാം.
നന്ദി.
മിനി ടീച്ചറെ,
ReplyDeleteഇത് ഷെയര്‍ ചെയ്തതിനു നന്ദി
വളരെ ഗഗനമായ ഒരു വിഷയം
വളരെ മനോഹരമായി അവതരിപ്പിച്ചു
വളര്‍ന്നു വരുന്ന തലമുറ തികച്ചും
ഗൌരവമായി ചിന്തിക്കേണ്ടതും
കുറി ക്കൊ ള്ള ണ്ടതുമായ ഒരു വിഷയം
നമുക്ക് നമ്മുടെ മാതാപിതാകളെ കരുതാം
സ്നേഹിക്കാം.
അവര്‍ കടന്നു പോയ പാതയിലൂടെ നമ്മളും
നമ്മുടെ മക്കളും പോകേണ്ടാതാനന്ന ചിന്ത
നമ്മെ ഭരിക്കട്ടെ
ആശംസകള്‍
സ്നേഹത്തിന്റെയും കടപാടിന്റെയും കണക്കുകളുടെയും അപ്പുറം നമ്മുടെ ജീവിത സാഹചര്യം മാറുന്നു ..ആധുനികന്‍ ജീവിക്കാന്‍ വേണ്ടി (മറ്റുള്ളവരെ പോലെ അവന്റെ ജീവിത നിലവാരം ഉഴയാര്ത്താന്‍ വേണ്ടി) നെട്ടോട്ടമോടുകയാണ് .പലപ്പോഴും അവന്റെ സഹവാസം വിദേശങ്ങളിലായിരിക്കും ,അതിനു ഇടയില്‍ അവന്‍ എങ്ങനെ മാതപിതാകളെ സംരക്ഷിക്കാന്‍ സാധിക്കും ?
ReplyDeleteഇത് ഒരു സമസ്യാണ് ..അവനു അറിയാം ഇത് പോലെ തന്നെ അവന്റെ മാതാപിതാകളുടെ അവസ്ഥ അവനും വരാനുണ്ട് എന്ന് എന്നാലും ഇന്നിന്റെ
പരിമളത്തെ കൈ വിട്ടു കളയാന്‍ അവന്‍ ഒരുക്കമല്ല അത് കൊണ്ട് തന്നെ ഇത് ഒക്കെ എല്ലാവരും മനസിലാക്കി സാഹചര്യത്തെ പോരുത്തപെട്ടു ജീവിക്കുക .......എന്നോട് വിയോച്ചിക്കാം
നല്ല വിഷയം.നല്ല വായന.
ReplyDeleteഎഴുത്തുകാരന്‍റെ ചിന്താവഴികളിലൂടെ വായനക്കാരന്റെ മനസ്സും സഞ്ചരിക്കുന്നു.പുതിയ കാഴ്ച്ചകള്‍ കാണുന്നു.അത് തന്നെയാണ് എഴുത്തിന്റെ പ്രയോജനവും.
ഇതിന്റെ അവസാനം പ്രത്യാശിച്ച പോലെ "വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ആത്മസംതൃപ്തി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അത് തിരിച്ചറിയപ്പെടുന്നെങ്കില്‍ തിരിച്ചറിയപ്പെടട്ടെ..."
ഇത് തിരിച്ചറിയപ്പെടുന്ന മനസ്സിന് ആരെയാണ് വേദനിപ്പിക്കാന്‍ കഴിയുക..?
ഇരുത്തി ചിന്തിപ്പിക്കുന്ന വിഷയം ,സ്വന്തം മക്കൾക്ക് പ്രതികരണശേഷിയില്ലാത്തതുകൊണ്ടാവും അവർ ക്രഷിലും മറ്റും വിട്ടുപോകുമ്പോൾ പ്രതികരിക്കാത്തത് ,മാതാപിതാക്കൾ തങ്ങൾ ജന്മത്തിൽ നിന്നും ആർജ്ജിച്ച അറിവുകൾ വെച്ച് ചിന്തിക്കുന്നു.കടപ്പാടുകള്യെന്ന് നാം ചിന്തിക്കുമ്പോളാണു പ്രശ്നം ,ഒഴിച്ചുകൂടാനാവാത്തതെന്ന് ചിന്തിക്കുമ്പോൾ പ്രശ്നം അവസാനിച്ചു.
ReplyDeleteഗൌരവമായി ചിന്തിക്കേണ്ട
ReplyDeleteവിഷയം....നമുക്ക് നമ്മുടെ മാതാപിതാകളെ സ്നേഹിക്കാം.....ആശംസകള്‍
വാര്‍ദ്ധക്യചിന്ത മക്കളില്‍ മാത്രം കേന്ദ്രീകൃതമായോ എന്ന സംശയത്തിനിട നല്‍കുന്നുവെങ്കിലും പ്രസക്തമായ ഒരു വിഷയമാണ്.
ReplyDeleteമനസ്സില്‍ യൗവ്വനം സൂക്ഷിക്കുന്നവര്‍ക്ക് ഒരു പക്ഷേ കാലാനുസൃതമായ് ചിന്തകള്‍ മാറ്റാനും അതിലടിസ്ഥാനപ്പെടുത്തിയുള്ള ശിക്ഷണം മക്കള്‍ക്ക് നല്‍കാനും സാധിക്കുമെന്ന് തോന്നുന്നു. അത്തരം ശിക്ഷണം മാതാപിതാക്കളോടുള്ള പ്രതിപത്തി മക്കള്‍ക്ക് കൂടുമെന്നും. എപ്പഴും ശരിയാകണമെന്നില്ല എങ്കിലും.
സുഹൃത്ത് ഒരു പക്ഷേ പ്രായമാകുന്നത് മാത്രം ചിന്തിക്കുന്ന ഒരാളായിരിക്കാം, അങ്ങോരുടെ തലമുടിയൊക്കെ ഇക്കണക്കിന് പോയാല്‍ ഒരു 38~40 വയസ്സാകുമ്പോഴേക്കും ടെന്‍ഷനടിച്ച് ഓടപ്പൂ പോലെ ആകുമല്ലോ, ങ്ഹേ???!
(എന്നെപ്പറ്റി അങ്ങോരോട് ഒരക്ഷരം മിണ്ടിപ്പോകരുത്, മിണ്ട്യാ ഞാനീ വഴി, ങേഹെ, വരൂല്ല്ലാാാ!!)
ഇന്ന് ആദ്യവായന ഈ പോസ്റ്റാണ്, നല്ല വിഷയത്തിന് അഭിനന്ദനം, എഴുത്തില്‍ ചിന്തകള്‍ ഇനിയുമാകാമായിരുന്നു, പക്ഷെ അത് എന്തൊക്കെ എന്ന് ചോദിച്ചാല്‍ എനിക്കുത്തരം ഇല്ല!
നമുക്ക് സ്നേഹിക്കാം... ആരോടും കണക്ക് പറയാതെ. ജീവിക്കാന്‍ മണ്ണ് തന്നതിന് ഭൂമി ആരോടും കണക്ക് പറയുന്നില്ല, ശുദ്ധവായുവും, തണലും, ഭക്ഷണവും തന്നതിന് മരങ്ങള്‍ ആരോടും കണക്കുകള്‍ പറയുന്നില്ല, വെളിച്ചം തന്നതിന് സൂര്യന്‍ ആരോടും കണക്ക് പറയുന്നില്ല...
ReplyDeleteമറിച്ചൊരു ചിന്തയിലൂടെ മനുഷ്യമനസ്സുകളെ അതിന്റെ ആഴങ്ങളെ സ്വഭാവങ്ങളെ എല്ലാം കൂട്ടിയിണക്കിക്കൊണ്ട് മനോഹരമായ ലേഖനം ലളിതമാക്കി അവതരിപ്പിച്ചിരിക്കുന്നു എന്നതിനാല്‍ തന്നെ അതീവ ശ്രദ്ധേയമായി.
കണക്ക് പറഞ്ഞ് ഓർമ്മിപ്പിച്ചില്ലെങ്കിൽ പരിഗണന കുറഞ്ഞെങ്കിലോ എന്ന ആധിയോടെ, വീറോടെയും വാശിയോടെയും കണക്ക് പറയുന്നവരാണ് മനുഷ്യരിലധികം പേരും....കണക്ക് പറയാതെ ജീവിയ്ക്കാത്ത മണ്ണിനേയും സൂര്യനേയും ഒന്നും അനുഗ്രഹമായല്ല അവകാശം മാത്രമായാണ് മനുഷ്യരിലധികം പേരും കാണുന്നത്....
ReplyDeleteപോസ്റ്റ് നന്നായി , അഭിനന്ദനങ്ങൾ.
AARODUM KANAKKU PARAYAN VENDIYLLA JEEVITHAM...MATTULLAVAR SAHAYIKKUM ENNU PRATHEEKSHIKKUKAYUMARUTH .AASAMSAKAL
ReplyDeleteഒന്നും പ്രതീക്ഷിക്കാതിരിക്കുക, അതാണ് നല്ല പോളിസി
ReplyDeleteനന്നായിരിക്കുന്നു ടീച്ചറെ ലേഖനം.
ReplyDelete'മറ്റുള്ളവര്‍ക്കു വേണ്ടി എന്തെങ്കിലും ഉപകാരം ചെയ്തുകൊടുക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആത്മസംതൃപ്തി
തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം.'
"അവനവനാത്മസുഖത്തിനായചരിക്കുന്നവ-
യപരനു സുഖത്തിനായ് വരേണം."
വാര്‍ദ്ധക്യ ചിന്തയില്‍ ഉള്‍പ്പെട്ട ഒരാളാണ് ഞാനും ടീച്ചറെ!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
തന്റെ വാര്‍ദ്ധക്യജീവിതം സുരക്ഷിതമാക്കാനുള്ള "പെന്ഷന്‍സ്കീം " ആണോ മക്കള്‍? പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ ആഗ്രഹിക്കുന്നവരുടെ മാനസികവികാരം ഇത് തന്നെയാണ്.
ReplyDeleteexactly.
വാര്‍ദ്ധക്യ ചിന്തകള്‍ പങ്കുവെച്ചുള്ള ലേഖനം നന്നായി.ഓരോ അവ്സ്ഥയിലും അതിന്റേതായ സുഖങ്ങളുണ്ട്. കുട്ടിക്കാലത്ത് മറ്റൊരാളില്‍ നിന്ന് സ്വീകരിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി പോലെ അല്പം മുതിര്‍ന്നാല്‍ കുട്ടികള്‍ക്ക് കൊടുക്കുന്നതിലായിരിക്കും ലഭിക്കുക.
ReplyDeleteചില മാതാപിതാക്കള്‍ കുട്ടികളെ ആവോളം സ്നേഹിക്കും..പക്ഷേ പിന്നീട് കുട്ടികള്‍ തന്നെ അവരുടേതായ കുടുംബത്തിലാകുമ്പോള്‍ തങ്ങളെ മറക്കുന്നില്ലേ എന്നൊരു വ്യഥ മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യും.വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നു എന്നു തോന്നുന്നത് കുറേയൊക്കെ ചിന്തകള്‍ മാറിപ്പോകുന്നത് കൊണ്ടാണ്.വാര്‍ദ്ധക്യാവസ്ഥയോട് പൊരുത്തപ്പെടാന്‍ വിസ്സമ്മ്തം കാണിക്കുന്നവരിലാണ് വിഷാദം ഉടലെടുക്കുന്നതും
ഇതിനോടെങ്ങിനെ പ്രതികരിക്കണമെന്നറിയില്ല,ഞാനും ഒരു സീനിയര്‍ സിറ്റിസനാണല്ലോ? എന്നാലും വീ.പി.അഹമ്മദ് പറഞ്ഞ പോലെ ഒന്നുമ്പ്രതീക്ഷിക്കാതിരിക്കുക എന്നതു തന്നെയാണ് എന്റെയും പോളിസി. വഴി കാണിച്ചു തന്ന റാംജിയ്ക്കു നന്ദി!.
ReplyDeleteജീവിതത്തിന്റെ വിഭിന്ന ദശകളെ അതിന്റെ രീതിയിൽ സമീപിക്കുക. അത്രെന്നെ.
ReplyDeleteഎന്തോ ഈ പോസ്റ്റിനോട് യോജിക്കാന്‍ പറ്റുന്നില്ല.... ഒരുപക്ഷെ എന്റെ മനസിന്റെ വലിപ്പക്കുറവാകാം .... ഈ ചിന്തകള്‍ എന്നെ വേദനിപ്പിക്കുകയും ചെയ്യന്നു..
ReplyDeleteകൊടുക്കാനുള്ളത് കൊടുക്കുക, ചെയ്യാനുള്ളത് ചെയ്യുക ... അമിത പ്രതീക്ഷകള്‍ എന്തിന്...? അപ്പോഴല്ലേ കിട്ടാതെ വരുമ്പോള്‍ നിരാശ...!
ReplyDeleteനല്ല ചിന്ത, വായനക്കാരെയും ചിന്തിപ്പിക്കുന്നു...
ആല്‍മ സംതൃപ്തി ...അതിന്റെ അളവ് കോലില്‍
ReplyDeleteആണ് പലര്‍ക്കും തര്‍ക്കം..പലര്‍ക്കും പോരുതപെട്ടാന്‍
വയ്യയ്മ....
വളരെ നല്ല ചിന്തകള്‍..
എല്ലാ മനുഷ്യനും അവരവരുടേതായ കടമകളുണ്ട്..അത് നിറവേറ്റുകയാണ് അവരുടെ ധര്‍മ്മം ...എവിടെ ജീവിച്ചാലും,എവിടായാലും ആ കടമകള്‍ നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരുമാണ് ..
ReplyDeleteഅതേപോലെ അഛനമ്മമാര്‍ മക്കള്‍ക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിനു പോലും പ്രതിഫലം കൊടുക്കാന്‍ ഒരു മക്കള്‍ക്കും ഒരു കാലത്തും സാധ്യമല്ല ..
ആരില്‍നിന്നും ആരും ഒന്നും പ്രതീക്ഷിക്കാതിരിക്കുക അതാണ് ഏറ്റവും നല്ലതെന്നു തോന്നണു ..നല്ല ചിന്ടിപ്പിക്കുന്ന കാര്യം തന്നാണ് മിനി ഇവിടെ എഴുതിയിരിക്കുന്നത് ..
ഗൗരവമുള്ള വിഷയം നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍..
ReplyDeleteമാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഓര്‍ത്ത് വയ്ക്കുകയും മോശം കാര്യങ്ങള്‍ മന:പൂര്‍വ്വം മറക്കുകയോ ചിലപ്പോള്‍ അറിയാതിരിക്കുക പോലുമോ ചെയ്യുന്ന സാഹചര്യങ്ങളുണ്ട്.അതിന്റെ മറുവശമാണ് പലപ്പോഴും മക്കള്‍ മാതാപിതാക്കളോട് ചെയ്യുന്നത്. ഇതിലൊന്നും രണ്ടു തലമുറകള്‍ രണ്ടു രീതിയിലാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന കാര്യമോ അവരുടെ സാഹചര്യമോ ഒന്നും നോക്കാതെ മുന്‍വിധിയോടെയാണ് പലപ്പോഴും നാം വിഷയത്തെ സമീപിക്കുന്നത്.വ്യക്തികളില്‍ അധിഷ്ടിതമാണ് കാര്യങ്ങള്‍ നമ്മള്‍ അറിയാതെ പലപ്പോഴും അതിനു പൊതുസ്വഭാവം കൊടുക്കുന്നു.
ReplyDeleteവളരെ തീക്ഷ്ണവും അവഗാഹവുമായ വാർദ്ധക്യചിന്തകൾ, തീരെ ചുരുക്കി നനായി അവതരിപ്പിച്ചു. ‘എവിടെ കണക്കുകളും കടപ്പാടും തുടങ്ങുന്നോ, അവിടെ സ്നേഹവും മരിക്കാൻ തുടങ്ങുന്നു....’ ഇതുമായി കൂട്ടിയിണക്കാൻ ഇനിയും ധാരാളമുണ്ടല്ലോ, ഇനിയൊരു പോസ്റ്റിൽ അതുകൂടെ എഴുതുക. ‘മൈ ഡ്രീംസ്, ശ്രീ.സി.വി.തങ്കപ്പൻ....’ഇവരുടെ അഭിപ്രായങ്ങൾകൂടി ചേർത്തുവായിക്കാൻ ഉചിതമായത്. (ഞാൻ മുമ്പ് ‘വാരഫല’ത്തിൽ സൂചിപ്പിച്ചതുപോലെ, കെ.സി.കേശവപിള്ള വളരെമുമ്പ് എഴുതിയിട്ടുള്ള ‘ആസന്നമരണചിന്താശതകം’ എന്ന കൃതി എല്ലാവരും വായിക്കുന്നത് നല്ലതാണ്. അല്പം ഗഹനമായ സാഹിത്യകാവ്യമാണെങ്കിലും, അറിഞ്ഞിരിക്കേണ്ടുന്ന ചിന്തകൾ അതിലുണ്ട്.) നല്ല ഒരു ലേഖനം കാഴ്ചയാക്കിയതിന് ശ്രീ.മിനി എം ബി ക്കും, ഇതുവായിക്കാൻ ചൂണ്ടിത്തന്ന ശ്രീ. റാംജിക്കും ഭാവുകങ്ങൾ.....
ReplyDeleteചിലപ്പോള്‍ തോന്നും കുട്ടികള്‍ പെരുമാറ്റം കാണുമ്പോള്‍ അവരൊന്നും വലുതാകേണ്ടായിരുന്നു എന്ന് ..ചിലപ്പോള്‍ തോന്നും ഇങ്ങനെ വാര്‍ദ്ധക്യം ആയി നിസ്സഹായാവസ്ഥയില്‍ ആകെണ്ടിയിരുന്നില്ല എന്ന് ..ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതാണ് തമ്മില്‍ ഭേതം ..പ്രതീക്ഷിച്ചു കിട്ടിയില്ല എങ്കില്‍ അതാവും ഏറ്റവും വലിയ ദുഃഖം ..
ReplyDeleteപ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി. മാതാപിതാക്കളെ മക്കള്‍ നോക്കേണ്ട കാര്യമില്ല എന്നല്ല ഉദ്ദേശിച്ചത്. ജന്മം നല്‍കിയ കടപ്പാടിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ കണക്ക് പറഞ്ഞു
ReplyDeleteവാങ്ങേണ്ടാതല്ല സ്നേഹം എന്നേ വിചാരിച്ചുള്ളൂ. തിരിച്ചുകിട്ടണം എന്നാ ചിന്തയാണ് ഇപ്പോഴും വാര്‍ധക്യം ദുഖപൂര്‍ണമാക്കുന്നത് എന്ന് തോന്നുന്നു.
“നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന ആത്മസംതൃപ്തി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം“
ReplyDeleteഈ തോന്നൽ എല്ലാർക്കും ഉണ്ടാകട്ടേന്ന് പ്രാർത്ഥിക്കുന്നു…
മി. റാംജി വഴി ഇവിടെ എത്തി...വളരെ വലിയൊരു ചിന്ത ടീച്ചർ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നൂ...ഭാവുകങ്ങൾ ഇതിനു ഞാൻ എന്റെ ബ്ലോഗിൽ ഒരു ലേഖനമായിത്തന്നെ അവതരിപ്പിക്കുന്നൂ...
ReplyDeleteവായിച്ചു, വിശദമായ കമെന്റ് രാത്രിയിൽ... :) ആശംസകൾ
ReplyDeleteവളരെ ഗഹനമായ, വിശദമായി പറയാവുന്ന ഒരു വിഷയം ഒതുക്കി, മിതമായി പറഞ്ഞപ്പോള്‍ ഉള്ളിലേക്കും, പുറത്തേക്കും നോക്കാന്‍ അത് പ്രേരിപ്പിച്ചു, ഒപ്പം ചിന്തിക്കാനും, ചിന്തിപ്പിക്കാനും. ആശംസകള്‍ .
ReplyDeleteഎവിടെ കണക്കും കടപ്പാടും തുടങ്ങുന്നുവോ അവിടെ സ്നേഹം മരിക്കുന്നു..ഈ ഒറ്റ വാചകത്തില്‍ എല്ലാം ഉണ്ട് ടീച്ചറെ ..
ReplyDeleteആശംസകള്‍
ലേഖനം വളരെ നല്ല ഒരു സന്ദേശം നല്‍കുന്നുണ്‌ട്. പല തവണ വായിച്ച് തഴമ്പിച്ച ഒരു വിഷയമാണെന്ന് ഒരു പോരായ്മയുണ്‌ടെങ്കിലും ഇത്തരത്തിലുള്ള ലേഖനങ്ങളിലൂടെയുള്ള ഒാര്‍മ്മപ്പെടുത്തലുകള്‍ ഒരു പക്ഷെ ആരെയെങ്കിലും നേര്‍വഴിയെ ചിന്തിക്കാന്‍ പ്രാപ്തമാക്കിയെങ്കില്‍ എഴുത്തുകാര്‍ക്ക് അഭിമാനിക്കാം. വയോജനങ്ങളെ നാം തൃണവല്‍ക്കരിക്കരുത് കാരണം അവര്‍ അവഗണിക്കപ്പെടേണ്‌ടവരല്ല അവര്‍ കുട്ടികളായിരുന്നു, അവര്‍ക്കും ബാല്യവും, കൌമാരവും, യൌവ്വനവും, മധ്യ വയസ്സും ഉണ്‌ടായിരുന്നു. നമ്മള്‍ ചിന്തിക്കേണ്‌ടത് ഇതുപോലെ ഒരു കാലം ഒാരോ മനുഷ്യനും വരാനുണ്‌ട്. നമ്മള്‍ ചെയ്തതിന്‌റെ പരിണിത ഫലങ്ങളായിരിക്കും നാം ഭാവിയില്‍ അനുഭവിക്കുക. അത് മാത്രം ചിന്തിക്കുക. മാതാപിതാക്കളുടെ മനസ്സിന് വേദനിപ്പിച്ചാല്‍ അത് നമ്മള്‍ അനുഭവിക്കുക തന്നെ ചെയ്യും.
ReplyDeleteകുഞ്ഞുങ്ങള്‍ സ്നേഹിക്കപ്പെടേണ്‌ടവരാണ്. അവരുടെ വളര്‍ച്ചയും കൊഞ്ചലുമെല്ലാം നാം അനുഭവിച്ചറിയേണ്‌ടതുണ്‌ട്. അതുമായി ബന്ധപ്പെട്ട ഒരു കഥ ഈ ലിങ്കില്‍ ക്ളിക്കിയാല്‍ വായിക്കാം. പത്രത്തില്‍ പ്രസിദ്ദീകരിച്ച് വന്നതായിരുന്നു ഇത്.. എല്ലാവിധ ആശംസകളും നേരുന്നു. സസ്നേഹം
ഞാൻ ഫോളൊ ചെയ്യുന്നു, സമയം കിട്ടുമ്പോൾ എന്റെ ബ്ലോഗിലേക്ക്കും വരുമല്ലോ? പ്രതീക്ഷിക്കുന്നു
ലിങ്കിതാ...
ReplyDeletehttp://njanorupavampravasi.blogspot.com/2011/12/blog-post.html
# അപരിചിത
പ്രിയ സുഹൃത്തേ.. ലേഖനത്തില്‍ പറയാന്‍ വിട്ടുപോയ ഒരു പോയിന്റ് കൂടി. സ്വാര്‍ത്ഥത മക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നത് പലപ്പോഴും മാതാപിതാക്കള്‍ തന്നെയാണ്. ഞാന്‍, എന്റെ ഭാര്യ, മക്കള്‍ എന്ന നിലയില്‍ വളര്‍ത്തി വലുതാക്കിയ ശേഷം, അവര്‍ പ്രാപ്തിയാവുമ്പോള്‍ അവരും അങ്ങനെ ചിന്തിക്കുന്നതില്‍ എന്താണ് അത്ഭുതം?
ReplyDeleteമിനി, എല്ലാം സത്യം തന്നെയാണ്. എങ്കിലും എനിക്കും എന്തിനോ വേദന തോന്നുന്നു. മക്കളോടു കണക്ക് പറയുന്നവര്‍ ഇക്കാലത്ത് കുറവല്ലേ. സ്വന്തം സുഖങ്ങളും യൌവനവും മക്കളുടെ നന്മക്കായി ചെലവാക്കിയവര്‍ അവസാനകാലത്ത് ഒരല്പം തിരിച്ചു പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് എങ്ങിനെ പറയാനാകും...
ReplyDeleteമക്കളോട് കണക്ക് പറയുക എന്നാല്‍, ഭൌതികമായ നേട്ടത്തിനു വേണ്ടിയല്ല. പക്ഷെ, പല കാര്യങ്ങളിലും സ്വന്തം തീരുമാനങ്ങള്‍ മക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കള്‍ കുറവല്ല എന്നാണ് എനിക്ക് തോന്നുന്നത്. അത് ഇഷ്ടമില്ലാഞ്ഞിട്ടും മക്കള്‍ അനുസരിക്കുന്നത് മാതാപിതാക്കള്‍ അല്ലെ എന്നാ കടപ്പാട് കൊണ്ടാണ്. ഈ കടപ്പാട് പിന്നീട് അകല്ച്ചയ്ക്ക് കാരണമാവുന്നു.
ReplyDeleteപ്രിയപ്പെട്ട മിനി,
ReplyDeleteവാര്ധക്യത്തിലെ മാനസിക,ശാരീരിക വിഷമങ്ങളെ കുറിച്ച് ഞാനും ഒരു പോസ്റ്റ് എഴുതിയിരുന്നു.
ഈ പോസ്റ്റ് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് !മൂല്യങ്ങള്‍ ചെറുപ്പത്തില്‍ തന്നെ മനസ്സുകളില്‍ ഉറക്കണം...!പറയാതെ,ഓര്‍മപ്പെടുത്താതെ കടമകള്‍ ചെയ്യണം.
നന്മ നിറഞ്ഞ മനസ്സുള്ളവര്‍ ആരുടേയും കണ്ണു നിറക്കില്ല.
നന്നായി എഴുതി.അഭിനന്ദനങ്ങള്‍..!
സസ്നേഹം,
അനു
ദൈവ നാമത്തില്‍ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ എല്ലാ പാപങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടും. താമരയിലയെ വെള്ളത്തുള്ളികള്‍ സ്പര്‍ശിക്കാത്തതുപോലെ --- ഭഗവത് ഗീത .
ReplyDeleteനമ്മുടെ വാക്കുകളോ , നോക്കുകളോ, പ്രവര്‍ത്തികളോ പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ ജീവിച്ചാല്‍ അതില്‍ നിന്നും ലഭിക്കുന്ന ആത്മ സംതൃപ്തി വാര്‍ദ്ധക്യത്തെ സുരക്ഷിതമാക്കും . സ്വാര്‍ഥതയും , കണക്കുകൂട്ടലുകളും അനാവശ്യമായ വ്യാകുലതകള്‍ക്ക് കാരണമാകും . അത് വാര്‍ദ്ധക്യത്തെ ദുരിത പൂരിതമാക്കും . ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാതെ തുറന്ന മനസ്സോടെ ജീവിക്കുന്നതാണ് ഉത്തമം .
ലേഖനം ചിന്തോദ്ദീപകം . ഈ നന്ദനത്തില്‍ ഇനിയും ഒരായിരം സുന്ദര സുരഭില കുസുമങ്ങള്‍ വിരിയട്ടെ .
വഴി കാണിച്ച റാംജിക്കും, ലെഖികക്കും അഭിനന്ദനങ്ങള്‍ .
നല്ല ലേഖനം. മക്കളോടുള്ള സ്നേഹം കണക്കിലൊതുങ്ങില്ലല്ലോ..തിരിച്ചും.
ReplyDeleteമക്കളെ വളര്‍ത്തുക എന്നത് മാതാപിതാക്കളുടെ കടമ. അതുപോലെ മക്കള്‍ക്കുമുണ്ട് ചില കടമകള്‍.കുറഞ്ഞപക്ഷം വളര്‍ത്തിവലുതാക്കിയത്തിനു ഒരു നന്ദിയെങ്കിലും... അത് സ്നേഹത്തിലൂടെയാണെങ്കില്‍...
ReplyDeleteപ്രസക്തമായ ലേഖനം ടീച്ചര്‍.
കൊടുക്കല്‍ വാങ്ങല്‍ ആണല്ലോ ജീവിതം. കൊടുത്തും വാങ്ങിച്ചും ജീവിക്കുവാന്‍ സാഹചര്യങ്ങള്‍ അനുവദി ക്കാത്തവരോട് പൊറുക്കാം. ഉണ്ടായിട്ടും കൊടുക്കാത്തവരോടോ? അമ്മയെ കാലി തൊഴുത്തില്‍ പാര്‍പ്പിക്കുന്നവര്‍ ??? വൃദ്ധ സദനത്തില്‍ എറിഞ്ഞു കളയുന്നവര്‍??? തന്റെ വീട്ടില്‍ തന്റെ കുട്ടികളോടൊപ്പം വയസ്സായ അമ്മയെ നോക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ ചെറ്റത്തരമല്ലേ?
ReplyDeleteആശംസകള്‍...
ReplyDeleteപ്രസക്തമായ നിരീക്ഷണങ്ങള്‍..
ReplyDeleteടീച്ചര്‍ എന്തോ ഈ ചിന്തയോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല ..ബാല്യകാലത്തിലേക്കുള്ള ഒരു തിരിച്ചു പോവലാണ് വാര്‍ദ്ധക്യമെന്നു എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ,ബാല്യത്തില്‍ മുതിര്‍ന്നവരെ ആശ്രയിക്കുന്നതു പോലെ വാര്‍ദ്ധക്യത്തില്‍ തിരിച്ചും പരസഹായം അത്യാവശ്യമാണ് ,ആ നിലയില്‍ നോക്കിയാല്‍ കടപ്പാടുകളെ ഓര്‍ക്കുന്നതില്‍ എന്താണ് തെറ്റ് ?..കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കൊച്ചു കേരളത്തില്‍ തന്നെ ഉയര്‍ന്നു വന്ന വൃദ്ധ സദനങ്ങള്‍ നോക്കുക അതിന്‍റെ വളര്‍ച്ച ദ്രുതഗതിയിലാണ് എന്ന് കണക്കുകള്‍ പറയുന്നു ..പുതിയ തലമുറയുടെ പരപ്സര സ്നേഹമില്ലായ്മയും സ്വാര്‍ഥതയും,സ്നേഹ ബന്ധങ്ങള്‍ക്ക് കല്‍പ്പിക്കുന്ന സമീപനത്തിലും വന്ന മാറ്റങ്ങള്‍ തനെയാണ് ഇതിനു കാരണം ..
ReplyDelete‘എവിടെ കണക്കുകളും കടപ്പാടും തുടങ്ങുന്നോ, അവിടെ സ്നേഹവും മരിക്കാൻ തുടങ്ങുന്നു....’
ReplyDeleteപക്ഷെ ജീവിതത്തിന്റെ പുസ്തകത്തില്‍ പല കണക്കുകളും നോക്കെണ്ടാതുന്ടെന്നാണ് എന്റെ അഭിപ്രായം... അതു മാതാപിതാക്കള്‍ അല്ല...മറിച്ചു ഓരോ മക്കളുമാണ് അതോര്‍ക്കേണ്ടത്... മക്കള്‍ അറിഞ്ഞു ചെയ്യേണ്ടുന്ന കടമകള്‍... അങ്ങനെ അങ്ങനെ നാളെ അവരുടെ മക്കളിലേക്കും പകര്‍ന്നു കൊടുക്കേണ്ടുന്ന ഒന്ന്... പക്ഷെ ഇന്നത്തെ പല മാതാപിതാക്കളും അവരുടെ മക്കളെ അവരുടെ ഇഷ്ടതിനാണ് വളര്‍ത്തുന്നത്, എന്നാണു.. ഇത് ശരിയല്ലെങ്കിലും ഇതിന്റെ വേറൊരു കാര്യം.. പല മക്കള്‍ക്കും ആ പ്രായത്തില്‍ ഒരു തീരുമാനം എടുക്കാനുള്ള പക്വത പോലും ഇല്ലെന്നതാണ്...
സുഹൃത്തെ...നല്ല ചര്‍ച്ച ആവശ്യമായ വിഷയം നന്നായി അവതരിപ്പിച്ചു....
പലരും പല വിധത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍...എല്ലാം ഇന്നാണ് വായിക്കാന്‍ കഴിഞ്ഞത്...
കഴിഞ്ഞ മൂന്നു പോസ്റ്റും വായിക്കാന്‍ കഴിഞ്ഞില്ല...മനപ്പൂര്‍വമല്ല... ഡാഷ് ബോര്‍ഡില്‍ വരുന്നില്ല... പോസ്ടിടുമ്പോള്‍ ദയവു ചെയ്തു മെയില്‍ അയക്കുക...
പ്രിയ സുഹൃത്തുക്കള്‍ക്ക് നന്ദി. സമൂഹത്തിന്റെ മൊത്തം കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നു. നല്ലതോ ചീത്തയോ.. നമ്മളും അത് അന്ഗീകരിക്കേണ്ടി വരുന്നു. മണ്ണിനെ, പ്രകൃതിയെ, ഭൂമിയെ ഒക്കെ വിലപേശി വില്‍ക്കുന്ന ഈ കെട്ട കാലത്ത്, മറ്റെന്താണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത്..? സ്വാര്‍ത്ഥത ഇല്ലാതെ മനസ് തുറന്നു സ്നേഹിക്കണം എന്നെ ഉദ്ദേശിച്ചുള്ളൂ. നല്ല മാതൃകകള്‍ കാണിച്ചു കൊടുക്കുമ്പോള്‍ അത് പിന്തുടരും പുതിയ തലമുറ എന്ന് പ്രതീക്ഷിക്കാം.
ReplyDeleteആരും തന്നെ ഇഷ്ടപ്പെടില്ല വാര്‍ദ്ധക്യം .....ഞാനും. എന്നാല്‍ ബന്ധങ്ങള്‍ ക്ക് പവിത്രത കാന്നിക്കുവാന്‍ ഇന്നത്തെ തലമുറ പ്രയാസപ്പെടുന്നു ..ആശംസകള്‍
ReplyDeleteഇന്നത്തെ തലമുറ ഒന്നിനെയും മാനിക്കാതെ കടന്നു പോകുന്നു വാര്‍ദ്ധക്യം അവര്‍ക്കൊരു പ്രശനമേ അല്ല എന്നാ തോന്നലാണ് ,തലനരച്ചവരെ കണ്ടാലും കണ്ടില്ല എന്ന് നടിക്കുന്നു അവര്‍ക്കൊക്കെ കണ്ണ് തുറപ്പിക്കട്ടെ ഈ പോസ്റ്റ്
ReplyDeleteഞാന്‍ ഫോളോ ചെയ്തിട്ടും ഈ ബ്ലോഗ്ഗ് എന്റെ ഡാഷ് ബോര്‍ഡില്‍ കിട്ടുന്നില്ല.
ReplyDeleteമിനിക്കു മെയില്‍ ഇടുന്ന പരിപാടിയും ഇല്ലല്ലോ? ഞാന്‍ വൈകി.
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന് പഴമക്കാര്‍ പറയുന്നത്
അക്ഷരം പ്രതി ശരിയാണ്. ജന്മം കൊടുത്ത മക്കളെ പ്രാപ്തരാക്കി മാറ്റുക എന്നത് നമ്മുടെ കര്‍ത്തവ്യം. തിരിച്ചു നോക്കല്‍ വെറും കടമ. നിറവേറ്റിയാല്‍ അത് നമ്മുടെ ഭാഗ്യം. അമിത പ്രതീക്ഷ ഒഴിവാക്കിയാല്‍ നിരാശക്ക് വഴിയില്ല.
ആശംസകള്‍
ജീവിത ഭൂപടത്തിലെ ഭാരതമാകുന്നു വാര്‍ദ്ധക്യം....
ReplyDeleteമറക്കാതെ വായിക്കുമല്ലോ ....
http://echirikavitakal.blogspot.com/2012/02/blog-post_06.html
ഈ ലേഖനത്തിന് വളരെ നല്ല രീതിയില്‍ എല്ലാവരും പ്രതികരിച്ചു. പ്രോത്സാഹനത്തിന് ഹൃദയപൂര്‍വം നന്ദി പറയുന്നു.
ReplyDeleteഞാന്‍ കൊടുത്തതെ എനിക്ക് തിരികെ കിട്ടൂ .നാളെ ഞാനും ഈ അവസ്ഥയില്‍ ആകുമ്പോഴേ നാം അത് മനസ്സിലാക്കൂ .ത്യാഗത്തിനാണ് ജീവിതം .അത് മക്കള്‍ക്ക് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആയിരിക്കുമത് .നമ്മുടെ സമൂഹത്തിന്റെ മനസ്സാണ് ഈ രചനയില്‍ തെളിയുന്നത് .ആശംസകള്‍ .
ReplyDeleteഇത് നല്ല ഒരു ലേഖനമാണ്.... എനിക്കു തോന്നുന്നത് ആധുനിക മാതാപിതാക്കൾ സ്വന്തം മക്കൾക്ക് ജീവിതമൂല്ല്യങ്ങൾ പറഞ്ഞു കൊടുക്കാത്തതിന്റെ അഭാവമാണെന്നാണ്… പ്രായമായവരെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കാത്ത ഒരു തലമുറ.. സ്നേഹം എന്തെന്ന് അറിയാത്ത ഒരു തലമുറ.. അയൽക്കാരൻ ആരെന്നു കൂടി അറിയാത്ത ഒരു തലമുറ.. ചുരുക്കത്തിൽ ബ്രോയിലർ കോഴികളെ പോലെ ഫ്ലാറ്റാകുന്ന കൂട്ടിലിട്ട് വളർത്തുന്ന ഒരു അവസ്ഥയിൽ നല്ലതേത്, ചീത്തയേതെന്ന് അറിയാതെ അവർ വഴിതെറ്റുന്നു…
ReplyDeleteആശംസകൾ നേരുന്നു.. തുടർന്നും എഴുതുക