ഭൂമിയിലെ ഏറ്റവും മനോഹര സങ്കല്‍പം തന്നെയാണ് സ്ത്രീ. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നു എന്ന പരാതിയ്ക് ഏറെ ആയുസ്സുണ്ട്. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്നതിനു തുടക്കം കുറിക്കുന്നത് എവിടെ നിന്നാണ്? അത് സ്വന്തം വീട്ടില്‍ നിന്ന് തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതിനു തുടക്കമിടുന്നതോ സ്വന്തം അമ്മയും. തനിക്കു കഴിയാതെ പോയതും, ആഗ്രഹമുള്ളതുമായ കാര്യങ്ങള്‍ മകളില്‍ കൂടി സാക്ഷാത്കരിക്കാനുള്ള ആഗ്രഹം അമ്മമാരില്‍ ഉണ്ടെന്നുള്ളത് വ്യക്തമായ വസ്തുതയാണ്. തനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ കുഞ്ഞിനെ ധരിപ്പിക്കുക, ഇഷ്ടമുള്ള രീതിയില്‍ മുടി കെട്ടിക്കൊടുക്കുക, എന്നിങ്ങനെ ഒരു പാവക്കുട്ടിയായി മകളെ കാണുന്നത് അമ്മ തന്നെയാണ്. ആസക്തികളും, ആസുരതകളും നിറഞ്ഞ ലോകത്തില്‍ ജീവിക്കാന്‍ അവളെ പ്രാപ്തയാക്കുന്നതിനു പകരം, അരുതുകള്‍ കൊണ്ടൊരു വേലി കെട്ടി ഇടംവലം തിരിയാനനുവദിക്കാതെ വളര്‍ത്തുന്നു വീട്ടുകാര്‍!
ഫലമോ .. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയാതെ ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുകയും, ചിലപ്പോള്‍ നിസ്സാരമായി വലിച്ചെറിഞ്ഞു കളയുകയും ചെയ്യുന്നു ജീവിതം.
ഒരു പ്രായമാവുമ്പോള്‍ കൊത്തിയാട്ടുന്നു പക്ഷികള്‍ പോലും. നമ്മുടെ സമൂഹത്തില്‍ അങ്ങനെയൊരു കൊത്തിയാട്ടല്‍ ഇല്ല. സ്വകാര്യമായി സൂക്ഷിക്കേണ്ട ബാധ്യതയേറിയ ഒരു വസ്തുവായി മകളെ കാണാത്ത എത്ര കുടുംബങ്ങള്‍ ഉണ്ടിവിടെ? അവള്‍ക് സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള പ്രായമായെന്നുമനസ്സിലാക്കുകയും അവളെ ഒരു വ്യക്തിയായി അന്ഗീകരിക്കുകയും , ചെയ്യുന്ന എത്ര മാതാപിതാക്കള്‍ ഉണ്ടിവിടെ?
സ്വതന്ത്രമായ ഒരു പ്രവര്‍ത്തനശൈലി തെരഞ്ഞെടുക്കുമ്പോള്‍ പോലും, താന്‍ ഒരു പെണ്ണാണ് എന്ന് അവള്‍ക്കു ഓര്‍ക്കേണ്ടി വരുന്നു. രാവിലെ പോയി ഇരുട്ടും മുന്‍പ് തിരിച്ചെത്തുന്ന ജോലി സ്വീകരിക്കാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു. (രാത്രിയാത്രകളിലും, വൈകിയുള്ള വരവിലും, അവള്‍ക്കു ഏല്‍ക്കേണ്ടി വരുന്ന നോട്ടങ്ങള്‍ ശാരീരിക ഉപദ്രവതെക്കാള്‍ ഒട്ടും കുറവല്ല). തനിക്കു പറഞ്ഞിട്ടുള്ള ജോലി കൂടാതെ സൃഷ്ടിപരമായി ചെയ്യുവാന്‍ കഴിവുള്ള എത്രയോ സ്ത്രീകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍. കുടുംബത്തിനു വേണ്ടിയും, സമൂഹത്തെ പേടിച്ചും, തന്റെ തന്നെ സുരക്ഷയ്ക് വേണ്ടിയും, സ്വയം ചമച്ച കൂടിനുള്ളില്‍ കയറിയിരുന്ന്, ഞാനിതില്‍ സംതൃപ്തയെന്നു അവര്‍ സ്വയം ചമയുന്നു. സ്വന്തം ശരീരവും സ്ത്രീത്വവും, അപമാനകരമാം വിധത്തില്‍ മറച്ചുവെയ്ക്കേണ്ട ഒന്നായി സമൂഹതോടൊപ്പം സ്ത്രീകളും കാണുന്നു. വൈകുന്ന യാത്രകളില്‍ ഉടനീളം തന്റെ നേര്‍ക്ക് നീളുന്ന ഒരു ഒറ്റക്കയ്യിനെ കുറിചോര്‍ക്കാതെ യാത്ര ചെയ്യാന്‍ കഴിയുമോ ഇന്നത്തെ സ്ത്രീക്ക്.എന്റെ ശരീരവും, എന്റെ മനസും എന്റെതാണ്, അതിലെ കൂടുതലും, കുറവുകളും എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്ന് വിചാരിച്ചു തല ഉയര്തിനടക്കാന്‍ കഴിയുമോ നമ്മുടെ പെന്കുഞ്ഞുങ്ങള്‍ക്ക് ?
ക്ഷമയും, സാഹചര്യങ്ങളോട് ഇണങ്ങി പ്പോകാനുള്ള കഴിവും, പുരുഷനെ അപേക്ഷിച്ച് സ്ത്രീയ്ക്ക് കൂടുതലാണ്. അത് മുതലെടുക്കപ്പെടുന്നു പലയിടത്തും. ഇന്ന് നാം നമ്മുടെ പെണ്കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും അത് തന്നെ. അഡ്ജസ്റ്റ് ചെയ്യുക! തനിക്കു ഇഷ്ടമില്ലാത്തത് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യരുതെന്നും, തന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നിനോടും ക്ഷമിക്കുകയും ചെയ്യരുതെന്നും അല്ലെ നാം പറഞ്ഞു കൊടുക്കേണ്ടത്? യാത്രകളില്‍ ശരീരത്തിന് ഏല്‍ക്കുന്ന സ്പര്‍ശനം സഹിക്കാം. പക്ഷെ അതിനെതിരെ പ്രതികരിക്കുമ്പോള്‍ ഏല്‍ക്കേണ്ടി വരുന്ന പരിഹാസം സഹിക്കാന്‍ വയ്യ എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോള്‍ സ്ത്രീയ്ക്ക് ഒറ്റയാള്‍ പട്ടാളമായി രണ്ടിനോടും പൊരുതേണ്ടി വരുന്നു. അതിനുള്ള ശക്തി അവള്‍ക്കു കൊടുക്കേണ്ടത് കുടുംബവും വിദ്യാഭ്യാസവുമാണ്. അങ്ങേയറ്റം ക്ഷമിച്ച്, സഹിച്ച്, കരഞ്ഞ്, പിഴിഞ്ഞ് ജീവിക്കുന്ന വിഡ്ഢികളായ പെണ്‍കുട്ടികള്‍ നായികമാരും,അസഹിഷ്ണുതയും, തന്റേടവും പ്രകടിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പ്രതിനായികമാരും ആയി മാറുന്ന കാഴ്ചാനുഭവം തരുന്ന ദൃശ്യമാധ്യമങ്ങള്‍! അത് കണ്ടു വളരുകയാണ് നാളത്തെ തലമുറ! അത് കണ്ടു വളര്‍ത്തുകയാണ് ഇന്നത്തെ അമ്മമാര്‍!
"നീ ധരിക്കുന്ന വസ്ത്രമാണ് കുഴപ്പം, നീ വരുന്ന സമയമാണ് കുഴപ്പം, നീ വരുന്ന വഴിയാണ് കുഴപ്പം" എന്നിങ്ങനെ നീ സര്‍വത്ര ഒരു കുഴപ്പമാണ് എന്ന് പറഞ്ഞു വെയ്ക്കുന്നു വീടും സമൂഹവും. വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്ന് കൊണ്ട് ആരും ഒന്നും സൃഷ്ടിച്ചിട്ടില്ല, പുതുതായി ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. ഒതുങ്ങും തോറും അത് നമ്മളെ ഞെരിച്ചു കൊണ്ടേയിരിക്കും. നമുക്ക് സഞ്ചരിക്കാനുള്ള വഴികള്‍ നാം സൃഷ്ടിചെടുക്കുക തന്നെ വേണം. "അര്‍ഹത ഉള്ളവയുടെ അതിജീവനം" ഇവിടെ പ്രസക്തമാകുന്നു. ചോദ്യങ്ങള്‍ ചോദിച്ചും, അനീതികള്‍ക്കെതിരെ പ്രതികരിച്ചും, മണ്ണ് എഴുത്തും, എന്റെ മരവും മനസ്സിലെറ്റിയും വളര്‍ന്നു വരുന്ന നാളത്തെ തലമുറ, ഇത്തരമൊരു മൂല്യം പകര്‍ന്നു തരാനുതകുന്ന ഒരു വിദ്യാഭ്യാസ രീതി കൂടി സഹായതിനുന്ടെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ദുഷിച്ച കാഴ്ചപ്പാടിനെ ഇനി ഓര്മ വരാത്ത തരത്തില്‍ ദൂരേയ്ക് വലിച്ചെറിയും എന്ന് തന്നെയാണ് ഒരു അധ്യാപിക കൂടിയായ എന്റെ ശുഭപ്രതീക്ഷ!
ഫലമോ .. സ്വന്തമായി ഒരു തീരുമാനം പോലും എടുക്കാന്‍ കഴിയാതെ ജീവിതത്തിന്റെ സന്നിഗ്ധ ഘട്ടങ്ങളില്‍ പകച്ചുനില്‍ക്കുകയും, ചിലപ്പോള്‍ നിസ്സാരമായി വലിച്ചെറിഞ്ഞു കളയുകയും ചെയ്യുന്നു ജീവിതം.
ഒരു പ്രായമാവുമ്പോള്‍ കൊത്തിയാട്ടുന്നു പക്ഷികള്‍ പോലും. നമ്മുടെ സമൂഹത്തില്‍ അങ്ങനെയൊരു കൊത്തിയാട്ടല്‍ ഇല്ല. സ്വകാര്യമായി സൂക്ഷിക്കേണ്ട ബാധ്യതയേറിയ ഒരു വസ്തുവായി മകളെ കാണാത്ത എത്ര കുടുംബങ്ങള്‍ ഉണ്ടിവിടെ? അവള്‍ക് സ്വന്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള പ്രായമായെന്നുമനസ്സിലാക്കുകയും അവളെ ഒരു വ്യക്തിയായി അന്ഗീകരിക്കുകയും , ചെയ്യുന്ന എത്ര മാതാപിതാക്കള്‍ ഉണ്ടിവിടെ?
സ്വതന്ത്രമായ ഒരു പ്രവര്‍ത്തനശൈലി തെരഞ്ഞെടുക്കുമ്പോള്‍ പോലും, താന്‍ ഒരു പെണ്ണാണ് എന്ന് അവള്‍ക്കു ഓര്‍ക്കേണ്ടി വരുന്നു. രാവിലെ പോയി ഇരുട്ടും മുന്‍പ് തിരിച്ചെത്തുന്ന ജോലി സ്വീകരിക്കാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നു. (രാത്രിയാത്രകളിലും, വൈകിയുള്ള വരവിലും, അവള്‍ക്കു ഏല്‍ക്കേണ്ടി വരുന്ന നോട്ടങ്ങള്‍ ശാരീരിക ഉപദ്രവതെക്കാള്‍ ഒട്ടും കുറവല്ല). തനിക്കു പറഞ്ഞിട്ടുള്ള ജോലി കൂടാതെ സൃഷ്ടിപരമായി ചെയ്യുവാന്‍ കഴിവുള്ള എത്രയോ സ്ത്രീകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍. കുടുംബത്തിനു വേണ്ടിയും, സമൂഹത്തെ പേടിച്ചും, തന്റെ തന്നെ സുരക്ഷയ്ക് വേണ്ടിയും, സ്വയം ചമച്ച കൂടിനുള്ളില്‍ കയറിയിരുന്ന്, ഞാനിതില്‍ സംതൃപ്തയെന്നു അവര്‍ സ്വയം ചമയുന്നു. സ്വന്തം ശരീരവും സ്ത്രീത്വവും, അപമാനകരമാം വിധത്തില്‍ മറച്ചുവെയ്ക്കേണ്ട ഒന്നായി സമൂഹതോടൊപ്പം സ്ത്രീകളും കാണുന്നു. വൈകുന്ന യാത്രകളില്‍ ഉടനീളം തന്റെ നേര്‍ക്ക് നീളുന്ന ഒരു ഒറ്റക്കയ്യിനെ കുറിചോര്‍ക്കാതെ യാത്ര ചെയ്യാന്‍ കഴിയുമോ ഇന്നത്തെ സ്ത്രീക്ക്.എന്റെ ശരീരവും, എന്റെ മനസും എന്റെതാണ്, അതിലെ കൂടുതലും, കുറവുകളും എന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്ന് വിചാരിച്ചു തല ഉയര്തിനടക്കാന്‍ കഴിയുമോ നമ്മുടെ പെന്കുഞ്ഞുങ്ങള്‍ക്ക് ?
ക്ഷമയും, സാഹചര്യങ്ങളോട് ഇണങ്ങി പ്പോകാനുള്ള കഴിവും, പുരുഷനെ അപേക്ഷിച്ച് സ്ത്രീയ്ക്ക് കൂടുതലാണ്. അത് മുതലെടുക്കപ്പെടുന്നു പലയിടത്തും. ഇന്ന് നാം നമ്മുടെ പെണ്കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും അത് തന്നെ. അഡ്ജസ്റ്റ് ചെയ്യുക! തനിക്കു ഇഷ്ടമില്ലാത്തത് ഒരിക്കലും അഡ്ജസ്റ്റ് ചെയ്യരുതെന്നും, തന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നിനോടും ക്ഷമിക്കുകയും ചെയ്യരുതെന്നും അല്ലെ നാം പറഞ്ഞു കൊടുക്കേണ്ടത്? യാത്രകളില്‍ ശരീരത്തിന് ഏല്‍ക്കുന്ന സ്പര്‍ശനം സഹിക്കാം. പക്ഷെ അതിനെതിരെ പ്രതികരിക്കുമ്പോള്‍ ഏല്‍ക്കേണ്ടി വരുന്ന പരിഹാസം സഹിക്കാന്‍ വയ്യ എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അപ്പോള്‍ സ്ത്രീയ്ക്ക് ഒറ്റയാള്‍ പട്ടാളമായി രണ്ടിനോടും പൊരുതേണ്ടി വരുന്നു. അതിനുള്ള ശക്തി അവള്‍ക്കു കൊടുക്കേണ്ടത് കുടുംബവും വിദ്യാഭ്യാസവുമാണ്. അങ്ങേയറ്റം ക്ഷമിച്ച്, സഹിച്ച്, കരഞ്ഞ്, പിഴിഞ്ഞ് ജീവിക്കുന്ന വിഡ്ഢികളായ പെണ്‍കുട്ടികള്‍ നായികമാരും,അസഹിഷ്ണുതയും, തന്റേടവും പ്രകടിപ്പിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പ്രതിനായികമാരും ആയി മാറുന്ന കാഴ്ചാനുഭവം തരുന്ന ദൃശ്യമാധ്യമങ്ങള്‍! അത് കണ്ടു വളരുകയാണ് നാളത്തെ തലമുറ! അത് കണ്ടു വളര്‍ത്തുകയാണ് ഇന്നത്തെ അമ്മമാര്‍!
"നീ ധരിക്കുന്ന വസ്ത്രമാണ് കുഴപ്പം, നീ വരുന്ന സമയമാണ് കുഴപ്പം, നീ വരുന്ന വഴിയാണ് കുഴപ്പം" എന്നിങ്ങനെ നീ സര്‍വത്ര ഒരു കുഴപ്പമാണ് എന്ന് പറഞ്ഞു വെയ്ക്കുന്നു വീടും സമൂഹവും. വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്ന് കൊണ്ട് ആരും ഒന്നും സൃഷ്ടിച്ചിട്ടില്ല, പുതുതായി ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. ഒതുങ്ങും തോറും അത് നമ്മളെ ഞെരിച്ചു കൊണ്ടേയിരിക്കും. നമുക്ക് സഞ്ചരിക്കാനുള്ള വഴികള്‍ നാം സൃഷ്ടിചെടുക്കുക തന്നെ വേണം. "അര്‍ഹത ഉള്ളവയുടെ അതിജീവനം" ഇവിടെ പ്രസക്തമാകുന്നു. ചോദ്യങ്ങള്‍ ചോദിച്ചും, അനീതികള്‍ക്കെതിരെ പ്രതികരിച്ചും, മണ്ണ് എഴുത്തും, എന്റെ മരവും മനസ്സിലെറ്റിയും വളര്‍ന്നു വരുന്ന നാളത്തെ തലമുറ, ഇത്തരമൊരു മൂല്യം പകര്‍ന്നു തരാനുതകുന്ന ഒരു വിദ്യാഭ്യാസ രീതി കൂടി സഹായതിനുന്ടെങ്കില്‍ നമ്മുടെ സമൂഹത്തിന്റെ ദുഷിച്ച കാഴ്ചപ്പാടിനെ ഇനി ഓര്മ വരാത്ത തരത്തില്‍ ദൂരേയ്ക് വലിച്ചെറിയും എന്ന് തന്നെയാണ് ഒരു അധ്യാപിക കൂടിയായ എന്റെ ശുഭപ്രതീക്ഷ!
പ്രിയപ്പെട്ട മിനീ,
ReplyDeleteവളരെ നന്നായിരിക്കുന്നു ഈ കുറിപ്പ്.താങ്കളെപ്പോലെ ഉറക്കെ ചിന്തിക്കുന്ന സ്ത്രീകളെയാണ് സമൂഹത്തിനാവശ്യം.നിന്‍റെ വേഷമാണ് കുഴപ്പം,നീ വരുന്ന സമയമാണ് കുഴപ്പം,നീ വരുന്ന വഴിക്കാണ് കുഴപ്പം എന്നിങ്ങനെയുള്ള നിരീക്ഷണങ്ങള്‍ ശക്തമാണ്.ഒരു അദ്ധ്യാപികയാണ് താങ്കള്‍ എന്നു പറഞ്ഞല്ലോ,തീര്‍ച്ചയായും കുട്ടികളെ മാതൃകാപരമായി,തന്‍റേടത്തോടെ വളര്‍ത്താനും താങ്കള്‍ക്കാവും.അതിനു ശ്രമിക്കുമെന്ന പ്രതീക്ഷയുണ്ട്.
ഈ ബ്ലോഗ് ഇപ്പോള്‍ മുതലാണ് കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് പറയട്ടെ.
മിനി ടീച്ചര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും..
ബ്ലോഗില്‍ വന്നതിനും, ഇത്രയും നല്ലൊരു അഭിപ്രായം പറഞ്ഞതിനും ഹൃദയം നിറഞ്ഞ നന്ദി!
ReplyDeleteഉപഭോഗവസ്തുവായി കാണുന്നതിനു തുടക്കം കുറിക്കുന്നത് എവിടെ നിന്നാണ്?
ReplyDeleteമിനി.. ഇതിന് ഞാനുത്തരം പറയുകയാണെങ്കിലിങ്ങനെയാണ്.
നൂറ്റാണ്ടുകള്‍ക്കു മുമ്പ്..പണ്ട് കടത്തു തോണിയില്‍ ആളെ ഇറക്കിയും കയറ്റിയും ഉപജീവനം കഴിച്ച ഒരു മുക്കുവപ്പെണ്ണില്‍
നിന്നാണ് തുടക്കം എന്ന്. അവളെ അന്ന് നദിയുടെ നടുക്കുവെച്ച് മഞ്ഞുമറയുണ്ടാക്കി പ്രാപിച്ച പരാശരമുനി..
വ്യാസനെന്ന ഒരു പുരുഷനല്ലെ അത് എഴുതി പിടിപ്പിച്ചത്. അതുകൊണ്ട് അത് പോളിഷു ചെയ്ത് എഴുതി. പകരം അവള്‍ക്ക് മത്സ്യഗന്ധം മാറ്റിക്കൊടുത്തത്രേ..എന്നിട്ട് കസ്തൂരി ഗന്ധവും. അവളുടെ കന്യകാത്വവും നഷ്ടപ്പെടുത്തിയില്ലയെന്ന്.
അന്നുതൊട്ടിന്നുവരെയും ഏതവന് എവിടെ വെച്ചും പ്രാപിക്കാവുന്ന ഒരു വസ്തു മാത്രമായി മാറി സ്ത്രീ. മിനി പറഞ്ഞതുപോലെ പ്രതികരിച്ചാല്‍ അവന്‍ അല്ലെങ്കിലവള്‍ ഒറ്റപ്പെടും. കണ്ടില്ലേ സൌമ്യ എന്നു പേരായ ഒരു നിരപരാധിയെ പിച്ചി ചീന്തിയത്...എന്നിട്ട് അവനെ രക്ഷിക്കാനുള്‍പ്പടെ ഇവിടെ നരാധമന്‍മാര്‍ മുന്നോട്ടു വന്നില്ലേ..
നല്ല ഒരു ലേഖനമാണിത്. വനിതയ്ക്കോ..മാധ്യമത്തിനോ ഏതിനെങ്കിലും അയച്ചു കൊടുക്കുക.
നല്ല പോസ്റ്റ്.
ReplyDeleteകലാലയവിദ്യാർത്ഥിനികളിലെങ്കിലും ഈ ചിന്ത പരത്താൻ കഴിഞ്ഞാൽ കുറെയെങ്കിലും രക്ഷപ്പെടും. സ്വർണ്ണവും വസ്ത്രവുമാണ് ഏറ്റവും പ്രധാനമെന്നും പാചകരീതിയും വസ്ത്രാലങ്കാരവും ചർച്ച ചെയ്യാനുള്ളതാണ് വനിതാമാസികളെന്നും ഉള്ള സങ്കല്പങ്ങളിൽ നിന്നും നമുക്കു രക്ഷപ്പെട്ടേ മതിയാവൂ.
ഗഹനവും സമകാലികവുമായ വിഷയത്തിനു തന്നെക്കൊണ്ടാവും വിധം ശക്തമായ ഒരു ഉറക്കെപ്പറച്ചിലായി ഇത്.
ReplyDeleteഇത്തരം പത്തു പോസ്റ്റുകള്‍ എഴുതിയാലും തീരാവുന്ന വിഷയവുമല്ല.
സ്ത്രീക്ക് സ്ത്രീ തന്നെയാണ് പ്രധാന ശത്രു എന്ന ദോഷൈകദൃക്കുകളുടെ വാക്കുകള്‍ക്കു ടീച്ചറും അടിവവരയിടുന്നു.
ഒരു ദിനം കൊണ്ട് മാറ്റം വരുത്താവുന്ന സ്ഥിതിവിശേഷമല്ല ഈ പോസ്റ്റിലെ വിഷയം.മറിച്ച് ശക്തമായ അവബോധം കൊണ്ടുള്ള മാനസിക പരിവര്‍ത്തനം മാത്രമേ രക്ഷയുള്ളൂ.
അഭിനന്ദനങ്ങള്‍ ..
പ്രിയപ്പെട്ട മിനി,
ReplyDeleteസമകാലീന പ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ച് എഴുതി വായനക്കാരെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്,മിനി.അച്ഛനും അമ്മയുമാണ് ഒരു കുഞ്ഞിന്റെ ആദ്യ ഗുരുക്കന്മാര്‍! മൂല്യാധിഷ്ടിത വിദ്യാഭാസം നിര്‍ബന്ധമായും വിദ്യാലയങ്ങളില്‍ നടപ്പിലാക്കണം!സ്വയം രക്ഷക്ക് കരാട്ടെ, കളരി എല്ലാം അറിഞ്ഞിരിക്കുന്നത് ഉപകാരമാകും!ഭാരതത്തിന്റെ ചരിത്രം,സംസ്കാരം എല്ലാം തന്നെ ഇന്നത്തെ തലമുറ അറിയണം!സ്നേഹവും കരുതലും കരുണയും നിറഞ്ഞ ജീവിതം എല്ലാവര്‍ക്കും ഉണ്ടാകട്ടെ!
ഈ പോസ്റ്റിനു മിനി,അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
സ്ത്രീ എങ്ങനെ വളരണം, എങ്ങനെ ചിന്തിക്കണം, എങ്ങനെ നടക്കണം...എന്ന് വേണ്ട എല്ലാത്തിനും ഒരു അദൃശ്യമായ ചട്ടക്കൂട് പണിത് വച്ചിട്ടുണ്ട്.. ടീച്ചര്‍ പറഞ്ഞത് പോലെ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങി ആ ചട്ടങ്ങള്‍ മാറ്റണം.. എന്നാല്‍ മാത്രമേ സമൂഹത്തിന്റെ മനോഭാവം മാറുകയുള്ളൂ..
ReplyDeleteഎന്ത് കൊണ്ടും നല്ലൊരു ചര്‍ച്ച ആവശ്യമായ വിഷയമാണ് സ്ത്രീയെക്കുറിച്ച് മറ്റൊരു സ്ത്രീയുടെ പ്രസക്തമായ ഈ കാഴ്ചപ്പാടുകള്‍ ....
ടീച്ചര്‍ക്ക് എല്ലാ നന്മകളും....
എങ്ങിനെ പ്രതികരിക്കണം,പ്രതികരിക്കേണ്ട വഴി എന്നിവയിലൊക്കെ പ്രശ്നങ്ങൾ അടങ്ങിയിട്ടുണ്ട്.സ്ത്രീക്ക് വസ്ത്രമാണോ പ്രശ്നം .അതോ പുരുഷകേന്ദ്രീക്രുതവ്യ്‌വസ്ഥയാണോ അതോ സ്ത്രീയെന്നതിൽ നിന്നുള്ള ഒളിച്ചോട്ടമാണോ ഇതിനുള്ള പരിഹാരം എന്നും ചിന്തിക്കേണ്ട വിഷയമാണു.സ്ത്രീയും പുരുഷനും താരതമ്യത്തിനു അർഹരല്ലാത്ത രണ്ടു സ്രുഷ്ടികൾ തന്നെയാണു.അതു മനുഷ്യൻ എന്ന നിലയിലേക്കെത്തുന്നത് രണ്ടുപേരും യോജിക്കുമ്പോഴാണു.സ്രുഷ്ടിപരമായ വൈജാത്യങ്ങൾ നിലനിർത്തി പരസ്പരം കഴിയുന്നതും കഴിയാത്തതും മനസ്സിലാക്കി അംഗീകരിച്ചുകൊണ്ടു മുന്നോട്ടുപോവുന്ന ഒരു സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാവില്ല.
ReplyDeleteസ്ത്രീകളുടെ ശത്രുക്കള്‍ പലപ്പോഴും സ്ത്രീകള്‍ തന്നെയാണ്. സ്ത്രീധന വിഷയം ഉദാഹരണം. ഒരു പുരുഷന്‍ പെണ്ണ് കെട്ടുമ്പോള്‍ സ്വയം ഒരു സ്ത്രീധനവിരുദ്ധ തീരുമാനം എടുക്കാന്‍ അവന്റെ അമ്മയോ സഹോദരിമാരോ സമ്മതിക്കാറില്ല. അത് പോലെ തന്നെ മറ്റെല്ലാ വിഷയങ്ങളിലും. സ്ത്രീകള്‍ തന്നെ സ്വയം ഒരു തിരിച്ചറിവ് നേടേണ്ടിയിരിക്കുന്നു. തങ്ങള്‍ തന്നെ തങ്ങളുടെ ശത്രുക്കളാവാതിരിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആണ് സ്ത്രീകളുടെ ഇടയില്‍ അടിയന്തിരമായി നടക്കേണ്ടത്.
ReplyDeleteവളരെ പ്രസക്തമായ ഈ ലേഖനത്തിന് വളരെ നന്ദി.
നല്ല എഴുത്ത്. പലരും സ്ത്രീ പീഡനങ്ങളുടെ ഒരു വശം മാത്രം നോക്കി കാണാറുള്ളൂ. സുസ്മേഷ് പറഞ്ഞ പോലെ ഉറക്കെ ചിന്തിക്കു..
ReplyDeleteവളരെ മനോഹരമായിരിക്കുന്നു.ഞാനിത് ഫേസ്ബുക്കിലൊന്ന് ഷെയര്‍ ചെയ്യുന്നുണ്ട്.നാലാള്‍ വന്നു വായിക്കാന്‍ കാരണമാകും...
ReplyDeleteമാതൃത്വമാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. മാതാവാണ് ധനം,ശക്തി,ശ്രേഷ്ടത,ആത്മബലം.ലോകത്തിന്‍റെ നിലനില്‍പ്പ് തന്നെ മാതാവിലാണ്. സംസ്കാരത്തെ അളക്കാനുള്ള മാനദണ്ഡം സ്ത്രീയുടെ വ്യക്തിത്വമാണ്. ഇതൊക്കെ പറച്ചിലുകള്‍ മാത്രം. മനുഷ്യമനസ്സിന്റെ സംസ്കരണത്തിലൂടെ സ്ത്രീക്ക് മോചനം നല്‍കാന്‍,സുരക്ഷിതത്വം നല്‍കാന്‍ ആവശ്യമായ ജാഗ്രത ഈ ലോകത്ത് സൃഷ്ടിക്കാന്‍ സാധിക്കണം. അതിനു എല്ലാവരും ഒന്നിച്ചുനിന്നാല്‍ ഒരുപക്ഷെ സാധിച്ചെന്നു വരാം..!
ReplyDeleteമാന്യന്മാരല്ലാതെ സ്ത്രീകളെ മാനിക്കുകയില്ല ,നീചനല്ലാതെ അവളെ നിന്ദിക്കുകയുമില്ല."നിങ്ങളില്‍ ഏറ്റവും നല്ലവന്‍ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ്" .ഇത് നബി വചനം. എത്രപേര്‍ ഇത് പാലിക്കുന്നു സ്ത്രീയെ മാനിക്കുന്നു അംഗീകരിക്കുന്നു..?
കാശിനു വേണ്ടി സ്വന്തം മാതാപിതാക്കള്‍ വരെ പെണ്മക്കളെ അസുഖക്കാരികളാക്കുന്ന കാലമായി അധ:പതിച്ചു പോയ ഇന്ന്... പ്രസക്തമായ ഈ ലേഖനത്തിനു അഭിനന്ദനങ്ങള്‍.!
നല്ല വെത്യസ്ത ചിന്ത കൊള്ളാം
ReplyDeleteThis comment has been removed by the author.
ReplyDeleteവളരെ നല്ല ലേഖനം ..ഈ വിഷയത്തില്‍ എത്ര പറഞ്ഞാലും അത് അധികമാവില്ല എവിടെയും സ്ത്രീ തന്നെ വിഷയം വീട്ടിലും വിജനമാം വഴികളിലും ,ട്രെയിനുകളിലും ബസ്സുകളിലും..ഒടോകളിലും എല്ലാം അവളിടെ മേല്‍ ഒരു കണ്ണുണ്ട് അത് പാവനമായ സ്ത്രീയോടുള്ള ബഹുമാനത്തിന്റെ നോട്ടമല്ല കഴുകന്മാരുടെ ചൂഴുന്നുള്ള വികാരതോടെയുള്ള നോട്ടം തന്നെ .. സ്ത്രീ തന്നെ സ്ത്രീക്ക് ശത്രു എന്നത് ശരിയല്ല എന്ന് പറയുന്നില്ല പക്ഷെ നമ്മുടെ മക്കള്‍ തോനുന്ന രീതിയില്‍ വസ്ത്രം ധരിച്ചു പുറത്തിറങ്ങുമ്പോള്‍ അല്ലെങ്കില്‍ പെണ്മക്കള്‍ പുഷന്മാരുടെ കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്ന വസ്ത്രം ധരിച്ചാല്‍ അത് കുഴപ്പമാണെന്ന് ചൂണ്ടി കാണിക്കാതെ ണീ തോന്നും പോലെ നടന്നോളൂ എന്ന് ഏതെങ്കിലും ഒരമ്മയ്ക്ക് ഇന്നിന്റെ നേരെ വിരല്‍ ചൂണ്ടി കൊണ്ട് പറയാന്‍ സാധിക്കുമോ?
ReplyDeleteനമ്മുടെ മക്കളോട് ഇന്നത്തെ ലോകത്തിന്റെ പോക്കിനെ പറ്റി പറഞ്ഞു മനസ്സിലാക്കി കൊടുത്തു നിന്നെ നീ തന്നെ സൂക്ഷിക്കണം നിനക്ക് ചുറ്റും ചതിക്കുഴികള്‍ ഉണ്ടെന്നു മക്കളോട് പറയാനല്ലാതെ ഇന്നെന്തു വഴി . ചൂഷണം വിവേചനം ,ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ ,വീട്ടിനകത്തും പുറത്തുമുള്ള അക്രമങ്ങള്‍ ,ഇവക്കെലാമെതിരെ പരിഹാരം നേടാന്‍ നാം അവളെ എങ്ങിനെ പ്രാപ്തയാക്കും അതിനു അവളെ നമ്മള്‍ എങ്ങിനെ വളര്തിയെടുക്കും അര്‍ഹതയുല്ലവന്റെ അതി ജീവനം എന്ന് നാം എഴുതുകയും വായിക്കുകയും ചെയ്യുമെങ്കിലും ഒരു ടീച്ചര്‍ മാത്രമല്ല താങ്കള്‍ എന്നും പെണ്മക്കളുടെ ഒരമ്മയാണ് താങ്കള്‍ എന്നും കൂടി കൂട്ടി വായിക്കുമ്പോള്‍ ഇത്തിരി ഭയം നമ്മുടെ ഉള്ളിലും ഇല്ലേ ?????/
നമ്മുടെ അഭിമാനവും അന്തസ്സും ഉയര്‍ത്തി പിടിക്കാന്‍ നാം തന്നെ മുന്നിട്ടിറങ്ങണം ആതിനു ഒരു വ്യക്തിയോ ഒരു കുടുംബമോ അല്ല വേണ്ടത് പെന്‍ സമൂഹം തന്നെ ഒന്നിചിറങ്ങണം ,,. ഒരു വര്ഷം മുന്പ് കേട്ട ഒരു സത്യം കോഴികോട് മെഡിക്കല്‍ കോളേജില്‍ വിഷം അകത്തു ചെന്ന് ഒരു യുവതിയെ അബോധാവസ്ഥയില്‍ കൊണ്ട് വന്നു കാര്യം ഒന്നുമല്ല തന്റെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു .. ഭയങ്കരമായ വയര്‍ വേദന അനുഭവപ്പെട്ടപ്പോള്‍ ഡോക്ടറെ കാണിച്ചപ്പോള്‍ താന്‍ ഗര്‍ഭിണി ആണെന്ന് അറിയാന്‍ കഴിഞ്ഞ വാര്‍ത്തയാണ് അവളെ മരണത്തിലേക്ക് വലിച്ച്ചിഴച്ചത് ,സ്വന്തം ഭര്‍ത്താവല്ലാതെ തന്നെ ആരും സ്പര്ഷിചിട്ടില്ലെന്നു സ്ത്രീ തറപ്പിച്ചു പറഞ്ഞപ്പോള്‍ അന്വേഷണം ചെന്നെത്തിയത് മുതിരന്ന മകനില്‍ അവന്‍ കുറ്റം സമ്മതിക്കുകയും ചെയ്തു ഇന്റര്‍ നെറ്റും കാമ കാഴ്ചകളും നീല ചിത്രങ്ങളും കൊണ്ട് അന്ധനായ അവന്റെ വെറിയും വിറളിയും തീര്‍ത്തത് അമ്മയ്ക്ക് പ്രഷര്‍ ഗുളികക്കൊപ്പം ഉറക്ക് ഗുളിക കൂടി കൊടുത്തു കൊണ്ടായിരുന്നു ..ഇങ്ങനെയുള്ള ലോകത്ത് നാം നമ്മുടെ മക്കളെ എങ്ങിനെ വളര്‍ത്തും ? സഹോദരന്മാരുടെ മുന്നില്‍ ജനിപ്പിച്ച അച്ചന്മാരുടെ മുന്നില്‍ ,എവിടെ തുടങ്ങും നമ്മുടെ മൂല്യം പകര്‍ന്നു തരാനുതകുന്ന വിദ്യാഭ്യാസ രീതി ????????
വളരെ നല്ലൊരു ലേഖനം സമ്മാനിച്ചതിന് ഒത്തിരി നന്ദി....
സ്ത്രീകളുടെ ശത്രുക്കള്‍ പലപ്പോഴും സ്ത്രീകള്‍ തന്നെയാണ്. .സ്ത്രീയും പുരുഷനും താരതമ്യത്തിനു അർഹരല്ലാത്ത രണ്ടു സ്രുഷ്ടികൾ ആണ്. സ്ത്രീകള്‍ അവരുടെ സുരക്ഷ അവര്‍ സ്വയം ഏറ്റെടുക്കണം, അതിന്നു അവര്‍ സ്വയം പ്രപ്തരകണം. അതിന്നു ഇത്തരം പോസ്റ്റുകള്‍ സഹായകരമാകുമെങ്കില്‍ എന്ന് ആശിക്കുന്നു.നല്ല പോസ്റ്റ്. ഈ പോസ്റ്റ് എഴുതാന്‍ കാണിച്ച സന്മനസിന്നു മിനി ടീച്ചര്‍ക്ക് ഒത്തിരി നന്ദി, ഒപ്പം ഈ വഴി കാണിച്ചു തന്ന തണലിനും (കുറുബടി).
ReplyDeleteവളരെ നല്ല എഴുത്തു് .
ReplyDeleteenikku valare ishtappetta oru lekhanam.....lekhikakku abhinandanagal.....njaan ithu ente facebook accountilum,google plus accountilum share cheyyunnoo......njaan ere ishtappettathu ente frnds num share cheyyunnoo...
ReplyDeletethank u mini.......may the heaven blesses....
വളരെ നന്നായിരിക്കുന്നു ലേഖനം,അഭിനന്ദനങ്ങള്‍...
ReplyDeleteപോസ്റ്റ് വളരെ നന്നായിട്ടുണ്ട്.ശരിക്കും നമ്മള്‍ ചിന്തിക്കേണ്ടകാര്യംതന്നെയാണിത് ...
ReplyDeleteബ്ലോഗില്‍ വന്ന എല്ലാവര്ക്കും എന്റെ അകമഴിഞ്ഞ നന്ദി. ഒരിക്കലും ഇത് ഒരു പുരുഷവിദ്വെഷത്തിന്റെ വാക്കുകളല്ല. മാറേണ്ടത് സമൂഹത്തിന്റെ മൊത്തം കാഴ്ചപ്പാടുകളാണ്. അതില്‍ സ്ത്രീപുരുഷ ഭേദമില്ല .
ReplyDeleteവളരെ നല്ല രീതിയില്‍ ചര്‍ച്ച ചെയ്ത പ്രസക്ത വിഷയം ശരിക്കും പറഞ്ഞാല്‍ സ്ത്രീയുടെ ശത്രു അവള്‍ തന്നെ ആണ്
ReplyDeleteഒരു പരിധി വരെ ഇന്നത്തെ പല പ്രസ്നങ്ങള്‍ക്കും കാരണം സ്ത്രീയുടെ വേഷ വിധാനം തന്നെ
അത് സാരി ആയാലും ചുരിദാര്‍ ആയാലും ഒക്കെ ശാരി ആണെങ്കില്‍ വയറും പുറവും പുറത്ത് കാണിച്ചു കൊണ്ട് റെന്‍ങ്ക് പിടിപ്പിക്കുന്ന രീതിയിലുള്ള നടത്തം നടക്കും ചുരിദാര്‍ ആണെങ്കില്‍ മുലകള്‍ക്ക് ഇടയിലുള്ള ചാല്‍ കാണിക്കുന്ന വിധം കഴുത്ത് വെട്ടും ചുരിദാരിന്റെ പാന്റിന്‍റെ തുണിക്ക് ഒരു ലൈനിംഗ് പോലും ചേര്‍ക്കാതെ അടിച്ചിട്ട് നാട്ടുക്കാര്‍ക്ക് അവളെ അടിവസ്ത്രം വരെ കാണിച്ചു കൊടുക്കും അപ്പോള്‍ പിന്നെ പുരുഷന്മാര്‍ ഒരു വിഭാഗം കണ്ട്രോള്‍ വിടുന്നു അല്ലെങ്കില്‍ വിടുവിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം അപ്പോള്‍ അവര്‍ നോക്കുകയും തൊടാനും സാഹജര്യം എത്തും എന്തും ചെയ്യാനും ശ്രമിക്കുന്നു .
പിന്നെ ഇന്നിന്റെ ലോകത്തെ കച്ചവട കുതന്ത്രകള്‍ പെണ്ണിനെ ദുരുപയോഗിക്കുന്നു അതും സമൂഹത്തിലെ ഉന്നതരും സംസ്കാര സമ്പന്നരും എന്ന് സ്വയം അവകാശ പെടുന്ന സ്ത്രീകളുടെ സമ്മതത്തോടെ ഇതെല്ലാം കണ്ടു അവരെ പ്പോലെ ഉള്ള ഫൈവ് സ്റ്റാര്‍ വേശ്യകളെ പിന്തുടരാന്‍ ആണ് നിഷ്ക്കളങ്ക സ്ത്രീയും കൊതിക്കുന്നത് ശ്രമിക്കുന്നത് കുറച്ചു കാലം മുന്‍ ബ് ഒരു സര്‍വേ ഫലം വായിച്ചതോര്‍ക്കുന്നു ഇന്ത്യ യിലെ മുപ്പത്തി അഞ്ചു ശതമാനം ദമ്പതികളും പരസ്ത്രീ പുരുഷ ബന്ധം ഉള്ളവരാണെന്ന് അപ്പോള്‍ ഇവരെ ഒകെ കണ്ട് കൊണ്ടാണ് പുതിയതലമുരയിലെ കുട്ടികളും വളരുന്നത് അങ്ങനെ പറയുക ആണെങ്കില്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ട് തല്‍ക്കാലം ഞാന്‍ നിര്‍ത്തുന്നു
ഒരു സ്ത്രീ എന്ന ഇത് എയുതാന്‍ കാണിച്ച മിനിയുടെ ബിഗ് മനസ്സിലെ വലിയൊരു അഭിനന്ദനം കൊമ്പന്‍ മൂസ വക ഇരിക്കട്ടെ
ഏവരേയും ചില നല്ല ഉറച്ചചിന്തകളിലേക്ക് സഞ്ചരിപ്പിക്കുന്ന വേറിട്ട ഒരു കാഴ്ച്ചപ്പാട് ..
ReplyDeleteഅഭിനന്ദനങ്ങൾ ...കേട്ടൊ മിനി
ക്ഷമയും, സാഹചര്യങ്ങളോട് ഇണങ്ങി പ്പോകാനുള്ള കഴിവും, പുരുഷനെ അപേക്ഷിച്ച് സ്ത്രീയ്ക്ക് കൂടുതലാണ്. അത് മുതലെടുക്കപ്പെടുന്നു പലയിടത്തും.
ReplyDeleteഇവിടെ മറിച്ചൊരു ചിന്തയിലേക്ക് മനസ്സുകള്‍ വളരേണ്ടിയിരിക്കുന്നു.
ലേഖനം വേറിട്ട് നില്‍ക്കുന്നു. കുറ്റപ്പെടുത്തലുകള്‍ ചേര്‍ക്കാതെ മനസ്സ് മാറെണ്ടാതിന്റെ ആവശ്യകത അടിവരയിടുന്ന ലേഖനം.
പ്രിയപ്പെട്ട ഉമ്മു അമ്മാര്‍, മക്കളെ നിയന്ത്രിക്കരുത് എന്നോ, ഒന്നും പറഞ്ഞു കൊടുക്കരുത് എന്നോ അല്ല ഞാന്‍ ഉദ്ദേശിച്ചത്, മറിച്ച് നന്മയും, തിന്മയും തിരിച്ചറിയാന്‍ ഉള്ള പ്രാപ്തി അവര്‍ക്ക് നമ്മള്‍ തന്നെ ഉണ്ടാക്കികൊടുക്കണം എന്നാണ് ഉദ്ദേശിച്ചത്. അവരുടെ വഴിയില്‍ എന്നും പൂ വിരിക്കാന്‍ നമ്മള്‍ ഉണ്ടാവില്ല, എന്ന് നമ്മളും അവരും അറിഞ്ഞിരിക്കണ്ടേ.
ReplyDeleteപ്രിയപ്പെട്ട കൊമ്പന്‍, താങ്കള്‍ പറഞ്ഞ ചിലതിനോട് യോജിക്കുമ്പോള്‍ തന്നെ ചില അഭിപ്രായവ്യത്യാസങ്ങള്‍ പറയട്ടെ. ചില സംഭവങ്ങളില്‍, ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്, അവള്‍ ആ നേരത്ത് വന്നത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ ഉണ്ടായത് എന്ന്. പിന്നെ സ്ത്രീ എന്ന് പറയാന്‍ പ്രായം ആവാത്ത ശിശുക്കളിലും, മാതൃത്വം അല്ലാതെ മറ്റൊന്നും തോന്നാന്‍ ഇടയില്ലാത്ത വൃദ്ധരായ സ്ത്രീകളിലും, ശരീരം ഒട്ടും പുറത്തു കാണിക്കാത്ത കന്യസ്ത്രീകളിലും കാമവെറി തീര്‍ക്കുന്ന പുരുഷന്മാരുമുണ്ട് എന്നത് നാം മറന്നുകൂടാ. പിന്നെ പരസ്പര സമ്മതപ്രകാരമുള്ള സ്ത്രീപുരുഷബന്ധം, അത് മറ്റൊരു വിഷയമാണ്.
ReplyDeleteപറയാനുള്ളതൊക്കെ പലരും പറഞ്ഞു കഴിഞ്ഞു. എല്ലാവരും സ്വയം രക്ഷക്കുള്ള അടവുകള്‍ പഠിച്ചു വെക്കുക. ഇങ്ങോട്ട് വഴി കാണിച്ചു തന്ന തണല്‍ ഇസ്മയിലിനു നന്ദി!. Please remove word verification in comment box.
ReplyDeleteപ്രസക്തമായ ലേഖനമാണിത്. വ്യത്യസ്തമായതും. അമ്മമാരാണ് പെണ്‍കുട്ടികളുടെ ഗുരുവും വഴികാട്ടിയും. ചിലപ്പോള്‍ അമ്മമാര്‍ക്ക് മുന്‍പ് ഉണ്ടായ അനുഭവമായിരിക്കാം അവരെ ഇങ്ങനെയൊക്കെ പെണ്മക്കളെ വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. ഒരു സ്ത്രീയായ ലേഖികതന്നെ ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ ഇതിനെ തള്ളിക്കളയാനാവില്ല. ഒരു സ്ത്രീക്ക് എന്തെങ്കിലും അബദ്ധം പറ്റിയാല്‍ അവളെ ആദ്യം കുറ്റപ്പെടുത്തുക സ്ത്രീകളായിരിക്കും, പുരുഷന്മാര്‍ അല്പം ആലോചിക്കും.
ReplyDeleteവര്‍ഷങ്ങള്‍ക്കുമുന്‍പ് ബസ്സില്‍ നടന്ന പീഡനത്തിനെതിരെ പ്രതികരിച്ച ഉഷയെന്ന സ്ത്രീയെ മറന്നോ എല്ലാവരും? ഉന്നത സ്ഥാനത്ത് ഇരിക്കുന്ന സ്ത്രീയായിട്ടുപോലും പീടിപ്പിച്ചത് സ്വന്തം പാര്‍ട്ടിക്കാരനാണെന്നറിഞ്ഞപ്പോള്‍ സ്ത്രീസമത്വത്തിനുവേണ്ടി വാദിക്കുന്ന പല സ്ത്രീകളും മൌനം നടിക്കുകയായിരുന്നു.
>> "നീ ധരിക്കുന്ന വസ്ത്രമാണ് കുഴപ്പം, നീ വരുന്ന സമയമാണ് കുഴപ്പം, നീ വരുന്ന വഴിയാണ് കുഴപ്പം" എന്നിങ്ങനെ നീ സര്‍വത്ര ഒരു കുഴപ്പമാണ് എന്ന് പറഞ്ഞു വെയ്ക്കുന്നു വീടും സമൂഹവും. << പറയാനുള്ളത് ടീച്ചര്‍ ഭംഗിയായി പറഞ്ഞിട്ടുണ്ട്. ഈ നല്ലൊരു പോസ്റ്റിനു നന്ദിയുണ്ട്. അമ്മമാര്‍ മക്കളെ പാവക്കുട്ടികള്‍ ആയി
ReplyDeleteവളര്‍ത്താതെ കുറെ കൂടി ധൈര്യമുള്ളവരായി വളര്‍ത്തിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...
good one. arivalla thiricharivaanu societyk vendath. unfortunately namuk ippol arivu mathrame ulloo. go ahead with such good posts
ReplyDeleteസ്ത്രീയെ ഒരു ഉപഭോഗ വസ്തുവാക്കി മാറ്റുന്നത് സ്ത്രീ തന്നെയാണ്.എന്ന് തിരിച്ചറിവു ഉണ്ടാകുന്നുവോ..അന്ന് സ്ത്രീ വിജയിക്കും. തനിക്കു കിട്ടിയ വിദ്യാഭ്യാസവും അറിവും സംസ്കാരവും ഉപയോഗിച്ച് പ്രതികരിച്ചും മാതൃകാജീവിതം നയിക്കുക.
ReplyDeleteഈ എഴുത്തിന് ഒരായിരം ഭാവുകങ്ങൾ.
പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയോട് നിരന്തരം കലഹിചെങ്കില്‍ മാത്രമേ വ്യവസ്ഥയെ മാറ്റിയെടുക്കാന്‍ കഴിയൂ....കേരളം അനുദിനം അതിന്റെ വ്യത്യസ്തമായ നവോഥാന മൂല്യങ്ങലെയെല്ലാം തിരസ്ക്കരിച്ചു കൊണ്ട് ലൈംഗിക അസംതൃപ്തിയാണ് സമൂഹത്തിലെ ഏറ്റവും വലിയ പ്രശ്നം എന്നതരത്തില്‍ നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു ...ലേഖനത്തിലെ ചിന്തകള്‍ വ്യത്യസ്തമല്ലെങ്കിലും തെളിവുറ്റ ഭാഷയില്‍ ടീച്ചര്‍ പറഞ്ഞിട്ടുണ്ട്....സ്ത്രീ തന്നെയാണ് സ്ത്രീയുടെ മുഖ്യശത്രു എന്ന്.....ഭാവുകങ്ങള്‍....
ReplyDelete@ മിനി ടീച്ചര്‍,
ReplyDeleteകൊമ്പന്‍ അഭിപ്രായപ്പെട്ടതില്‍ തെറ്റ് പറയാനാവില്ല. വലിയ അളവില്‍ കയ്യേറ്റത്തിന് വിധേയമാകുന്നതിനു മൂലകാരണം സ്ത്രീകള്‍ തന്നെയാണ് എന്ന് ഉറപ്പിച്ചു പറയാനാകും. പക്ഷെ ഭര്‍ത്താവിനോടുള്ള ദേഷ്യം മക്കളോട് തീര്‍ക്കുന്ന ചില സ്ത്രീകളെ പോലെ,പ്രലോഭിപ്പിക്കുന്ന വസ്ത്രം ധരിക്കുന്നവരാകില്ല മിക്കപ്പോഴും കയ്യേറ്റത്തിന് വിധേയമാകുന്നത് എന്ന് മാത്രം! നമ്മുടെ ചുറ്റും സിനിമയിലും ടീവിയിലും മതിലിലെ പരസ്യത്തിലും ബ്ലേഡിന്റെ പുറംചട്ടയില്‍ പോലും ഇന്ന് സ്ത്രീകളുടെ നഗ്നമേനിയാണ്. കാമം ഉണര്‍ത്തുന്ന കാഴ്ചകള്‍ ആണ് എങ്ങും. എന്നാല്‍ നമ്മുടെ വികലമായ സാമൂഹിക പരിതസ്ഥിതിയില്‍ മനുഷ്യചോദനയെ, കാമാര്‍ത്തിയെ ശമിപ്പിക്കാന്‍ സ്വാഭാവികമായ പരിഹാരങ്ങള്‍ക്ക് പല കാര്യങ്ങളും വിലങ്ങു തടികള്‍ ആകുന്നുണ്ട്. മതമോ ജാതിയോ സാമ്പത്തികമോ ജോലിയോ അങ്ങനെ പലതും. ഇതുവഴി വളഞ്ഞ വഴി സ്വീകരിക്കാന്‍ ചില ദുഷ്ടഹൃദയങ്ങള്‍ തയ്യാറാവുന്നു എന്നത് നാം കാണാതിരുന്നുകൂടാ. ഇതിനൊരു പ്രതിവിധി ക്ഷിപ്രസാധ്യമല്ല. അവധാനതയോടെ വ്യക്തികളും കുടുംബങ്ങളും സമൂഹവും ഭരണകൂടവും ഒറ്റക്കെട്ടായി ശ്രമിക്കതിരുന്നാല്‍ ജയില്‍ നിറയുക എന്നല്ലാതെ വേറൊരു ലാഭവും ഉണ്ടാവില്ല.
കാരണം കോടതികളും പോലീസ്‌സ്റെഷനുകളും കുറ്റവാളികളെ ശിക്ഷിക്കുക എന്നതില്‍ കവിഞ്ഞു അവരെ ധര്‍മ്മവും നന്മയും പഠിപ്പിക്കേണ്ട ചുമതല അവര്‍ക്ക് ഇല്ല എന്നത് തന്നെ.
പിന്നെ , ടീച്ചര്‍ പറഞ്ഞ കന്യാസ്ത്രീകളുടെ കാര്യം. ഇറുകിയ വസ്ത്രം ധരിക്കാതെ ശരീരം മറച്ചു മാന്യമായി നടക്കുന്നവര്‍ കന്യ സ്ത്രീകള്‍ എന്നല്ല ആരായാലും അവര്‍ ആക്രമിക്കപ്പെടുന്നത് മറ്റുള്ളവരെ അപേക്ഷിച്ചു തുലോം വളരെ കുറവായിരിക്കും എന്ന് കാണാം. സ്ത്രീകളുടെ കയ്യേറ്റത്തിന് ഇരയാവുന്ന പുരുഷന്മാരും ഇല്ലേ എന്ന് ഒരു വാദത്തിന് വേണമെങ്കില്‍ പുരുഷന്മാര്‍ക്കും ചോദിക്കാം.
താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല. ചില സംഭവങ്ങളില്‍ അങ്ങനെ ഉണ്ടെങ്കില്‍ തന്നെ, ഏറിയ പങ്കും അങ്ങനെയല്ല. വസ്ത്രത്തിന്റെ മാന്യതയ്ക്കനുസരിചാണോ ഇവിടെ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത്? പിന്നെ സ്ത്രീകള്‍ എന്നോ പുരുഷന്മാര്‍ എന്നോ വിവേചിച്ചു ഞാന്‍ പറഞ്ഞിട്ടില്ല. മാറേണ്ടത് സമൂഹത്തിന്റെ മൊത്തം കാഴ്ചപ്പാടാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. സൌമ്യ സംഭവത്തിലും, അഡ്വക്കേറ്റ് ഷീജ ആക്രമിക്കപ്പെട്ട സംഭവത്തിലും, പി.ഇ.ഉഷ സംഭവത്തിലും വസ്ത്രം ഒരു പ്രതി ആയി വന്നിട്ടില്ല. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇരയക്കപ്പെടുന്ന സംഭവത്തിലും താങ്കള്‍ ഇത് തന്നെ പറയുമോ?
ReplyDeleteനല്ല കുറിപ്പ്.
ReplyDeleteചിന്തനീയം.
ആശംസകള്‍.
മിനിയുടെ അഭിപ്രായത്തോട് ഞാൻ നൂറു ശതമാനവും യോജിക്കുന്നു. പക്ഷെ വസ്ത്രരീതിയിലുള്ള മാറ്റങ്ങൾ കമ്പോളത്തിന്റെ കടന്നു കയറ്റത്തിന്റെയും ഉപഭോഗതൃഷ്ണയുടെ അടയാളങ്ങളായിത്തന്നെ കാണണം. മാനവികതയെ മൂന്നാം സ്ഥാനത്തേക്കു തള്ളുന്ന ഈയൊരു സംസ്കൃതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. കമ്പോളത്തിന്റെ മാസ്മരികതകളെ കുറിച്ചുള്ള ബോധ്യങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണ്
ReplyDeleteസ്ത്രീയും,പുരുഷനും പലതരത്തിലും സമൂഹത്തിന്റെ പല കോണിലും പല സാഹചര്യങ്ങളിലും അക്രമിക്കപെടുകയോ പീഡിപ്പിക്കപെടുകയോ ചെയ്യുന്നുണ്ട് .ഒരു പക്ഷേ സ്ത്രീകളെകാൾ കൂടുതൽ ആൺകുട്ടികൾ ആയിരിക്കാം ആ ഗണത്തിലുള്ളത്. .മുതിർന്നവരിൽ ഒരു പക്ഷേ സ്ത്രീയുടെ ശതമാനം കൂടുതലായിരിക്കാം. അതൊന്നും ഇന്നലയോ മെനഞ്ഞാന്നൊ ഉണ്ടായതല്ല. എങ്ങനെ പഠിപ്പിച്ചാലും,എങ്ങനെ വളർത്തിയാലും കലാപ ഭൂമിയിൽനിന്നു രക്ഷനേടണമെങ്കിൽ കൌശലവും,സാഹസികതയും ആവിശ്യമാണ്. ഒന്നു ശരിയാണ് മാനസികമായ കരുത്തും,പ്രതികരണശേഷിയും ഇല്ലാത്ത സ്ത്രീകൾ ലേഖനത്തിൽ പറഞ്ഞതുപോലെ സമയവും കാലവും നേരവും വസ്ത്രധാരണവും ഒക്കെ ശ്രദ്ധിക്കുന്നത് ഒരു പരുതിവരെ നല്ലതാണ്.യൂറോപ്യൻ നാടുകളീൽ കോഴികൾ കുഞ്ഞുങ്ങളെ ഒരു പ്രായംകഴിഞ്ഞ് കൊത്തിയകത്തുന്നതു പോലെ കുട്ടികൾ ആണണങ്കിലും പെണ്ണാണങ്കിലും സ്വന്തമായി സൂക്ഷിക്കുകയും ,ജീവിക്കുക്കയും ചെയ്യുവാന്വേണ്ടി അവരെ കൊത്തിയകറ്റും.പിന്നെ അവരായി അവരുടെ പാടായി.അതു നമ്മുടെ സംസ്കാരമല്ല. ലേഖനത്തിൽ പറഞ്ഞതുപോലെ വളർത്തുദോഷം കൊണ്ടല്ല സ്കത്രീകൾ അക്രമിക്കപ്പെടുകയോ,ചൂഷണം ചെയ്യപ്പെടുകയോ ചെയ്യുന്നത്. വ്യത്യസ്തമായ വീക്ഷണകോണിലൂടെ കാര്യങ്ങളെ ഗ്രഹിക്കുവാൻ ശ്രമിച്ചിരിക്കുന്നു ലേഖിക പ്രശംസനീയം തന്നെ.
ReplyDeleteപാവപ്പെട്ടവന്‍, താങ്കള്‍ പറഞ്ഞ അഭിപ്രയതിനോന്നും ഞാന്‍ തീര്‍ത്തും എതിരല്ല, പക്ഷെ, ഈലോകത്തില്‍ നമ്മുടെ മക്കള്‍ ഒറ്റയ്ക്ക് ജീവിക്കേണ്ടി വരുന്ന സമയമുണ്ട്. നമ്മുടെ അമിതമായ സംരക്ഷണം അവരെ ഒരു പരിധി വരെ അജ്ഞ്ഞരാക്കുകയില്ലേ? ഈ ലോകത്തുള്ള ചതിക്കുഴികളെ കുറിച്ച് ബോധാവന്മാരക്കുകയല്ലേ വേണ്ടത് ? വേണ്ടി വന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ നിന്ന് രക്ഷ നേടാന്‍ അവരെ പ്രപ്തരാക്കുകയല്ലേ വേണ്ടത്?
ReplyDeletenalla lekhanam. pakshe, parayaan era undu... ente malayalam font prashnamaayi . ath sariyaayitt veentum varaam.
ReplyDeleteസ്ത്രീ പുരുഷനപ്പോലെ യാവണം എന്ന തോന്നലാണീ ചര്‍ച്ച കള്‍ക് അടിസ്ഥാനം എന്ന് തോന്നുന്നു
ReplyDeleteഅതാണോ പുരോഗമനം
എന്ത് തന്നയായാലും സ്ത്രീ തന്നെ യാവണമല്ലോ ഗര്‍ഭം ധരിക്കേണ്ടതും പ്രസവിക്കെണ്ടതും ?
അതേറ്റവും ഉന്നതമായതനെന്ന അഭിമാന ബോധം നഷ്ടപ്പെടുത്തിയതാണ് ഈ ദുരവസ്ഥക്ക് ഒരു കാരണം
പിന്നെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ തൊഴിലിനു സ്ത്രീയെ പാകപ്പെടുത്തിയ പുരുഷന്‍ എന്നുംഅതിനു ശ്രമിക്കുന്നു
വസ്ത്രതിലൂടെയും തുല്യത ക്കുവേണ്ടിയുള്ള പോരാട്ടത്തിനു പരോക്ഷ പിന്തുണയുമായി !
അസമയത് നടക്കുന്നതും എന്തും ധരിക്കനുമുള്ളതുമാണോ തുല്യത
സ്ത്രീയെ ,,,സ്ത്രീയാക്കി തന്നെ ബഹുമാനിച്ചും സ്നേഹിച്ചും സംരക്ഷിച്ചുമുല്ല അവബോധം ആണ് വളര്‍ത്തേണ്ടത് ..
അതിനു ശക്തി പകരുന്നതിനു പകരം മറ്റെന്തോ ആക്കി അവളെ മാറ്റാനും
അതില്‍ പുരുഷനെപ്പോലെ ചെയ്യുന്നതാണ് മഹത്വം എന്ന് വരുതിതീര്‍കുന്നതും ഒരു തറ അധമ ചിന്ത യാണ്
സ്ത്രീയാണ് നിലനില്പിന്റെ ആധാരം ...അവള്‍ അമ്മയാണ്
അമ്മമാരേ സ്നേഹിക്കാനും ബഹുമാനിക്കാനും പധിപ്പിക്കട്ടെ
സ്ത്രീ സ്ത്രീയും, പുരുഷന്‍ പുരുഷനും തന്നെയാണ്. സ്ത്രീയ്ക് പുരുഷനെപോലെ ആവേണ്ട യാതൊരു ആവശ്യവുമില്ല. സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്മാരാണ്, എന്നാ വാദഗതി അന്ഗീകരിച്ചാല്‍ തന്നെ, സംരക്ഷിക്കേണ്ട ആള്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ സ്ത്രീ എന്താണ് ചെയ്യേണ്ടത്? വിധി എന്നോര്‍ത്ത് വരുന്നതെല്ലാം അനുഭവിക്കുകയോ? അതോ സ്വയം സംരക്ഷിക്കാന്‍ പ്രപ്തയാവുകയോ? സ്ത്രീ പുരുഷന്റെ വസ്ത്രം ധരിച്ചാല്‍ സമത്വം വന്നുവെന്ന് സാമാന്യബുദ്ധി ഉള്ളവര്‍ ആരും കരുതുകയില്ല. സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളാണ്., എന്നാണ് ഞാന്‍ കരുതുന്നത്.
ReplyDeleteഅഭിനന്ദനങ്ങള്‍!!!
ReplyDeleteഒരു സ്ത്രീ പക്ഷ രചന ആക്കാതെ സ്വതന്ത്രമായി ചിന്തിച്ചു എഴുതിയതിന്. നിങ്ങള്‍ മുന്നോട്ടു വച്ചിട്ടുള്ള സമസ്യകള്‍ കുരുക്ക് വീണ ഒരു നൂല്‍ക്കെട്ടു പോലെയുള്ളവ ആണ്. അത് നമുക്ക് അഴിച്ച്ചെടുക്കണം.സ്വയം രക്ഷിക്കാന്‍ പ്രാപ്ത ആവുക ആണ് ഏറ്റവും വല്യ പോം വഴി. ഈ പ്രവര്‍ത്തനം തുടരുക. ആശംസകള്‍.
ഈ ലിങ്ക് ഒന്ന് പറ്റുമെങ്കില്‍ നോക്കുക.
http://orupottan.blogspot.com/2011/11/blog-post_19.html
***സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്മാരാണ്, എന്നാ വാദഗതി അന്ഗീകരിച്ചാല്‍ തന്നെ, സംരക്ഷിക്കേണ്ട ആള്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ സ്ത്രീ എന്താണ് ചെയ്യേണ്ടത്?
ReplyDeleteസ്ത്രീകളെയെല്ലാം കരാട്ടെ പഠിപ്പിക്കുക , എന്നതിനേക്കാള്‍
മാനം കാക്കുമോരാങ്ങളയെ വളര്‍ത്തിയെടുക്കുക എന്നതാവും പ്രക്രിതിപരം
പിന്നെ എല്ലാ പുരുഷന്മാരെയും ശത്രു പക്ഷത് നിര്‍ത്തി സ്ത്രീ ശാക്തീകരണം നടത്തിയാല്‍ മാത്രം മതി
എന്നാണെങ്കില്‍ നടക്കട്ടെ .......
പിന്നെ സരംക്ഷിക്കപ്പെടുന്നത് കുറവും , അടിച്ചമാര്തലും ആണെന്നൊന്നും തോന്നാത്ത സ്ത്രീകളും
ജീവിച്ചിരിപ്പുണ്ട്
വ്യത്യസ്ത കാഴ്ചപ്പാടുകൾക്കിടയിലും സാമൂഹത്തിന്റെ തിരിച്ചറിവ് അതുയരണം എന്നാണു എന്റെ കഴ്ചപ്പാട്..നല്ല ലേഖനം എല്ലാ ആശംസകളും
ReplyDeleteലേഖനം നന്നായിരിക്കുന്നു.
ReplyDeleteവാക്കുകളില്‍ ഒരല്പ്പം കൂടി തീക്ഷ്ണതയാവാമായിരുന്നു.
ആശംസകളോടെ.....
എല്ലാവര്ക്കും നന്ദി.
ReplyDeleteThis comment has been removed by the author.
ReplyDeleteഒന്നുകൂടി വായിച്ചു.
ReplyDelete"അര്‍ഹത ഉള്ളവയുടെ അതിജീവനം" ഇവിടെ പ്രസക്തമാകുന്നു.
മോളെ ,
ReplyDeleteഈ ബ്ലോഗില്‍ എത്തിച്ചത് "തണലാണ് "(ഇസ്മായില്‍ ) .പോസ്റ്റ് വായിച്ചു .നല്ല ശക്തമായ,പ്രതികരണ പ്രാധാന്യപരമായ എഴുത്ത് .ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പലരും പറഞ്ഞു കഴിഞ്ഞു .പല സാഹചര്യത്തിലും സ്ത്രീ തന്നെയാണ് മറ്റൊരു സ്ത്രീക്ക് ശക്തമായ ശത്രു വെന്നത് പരമമായ സത്യം തന്നെ .പിന്നെ എതോരമ്മ ക്കും പ്രധാനമായപങ്കുണ്ട് ഒരുമകളുടെ സ്വഭാവരൂപികരണത്തില്‍ .അവളുടെ നന്മയും സുരക്ഷയുമാണ് ആ അമ്മയുടെ ലക്ഷ്യം.ഒരുപെണ്ണ്‍ എപ്പോഴും ഒരുപുരുഷന് ഒരുപടി താഴെ നില്ക്കണമെന്ന പക്ഷകാരിയാണ് ഞാന്‍ .അതിനര്‍ത്ഥം അടിമത്വം എന്നല്ലകേട്ടോ .ഒരുവിനയം അത്രമാത്രം .ഇത് സ്വന്തം കുടുംബത്തില്‍ നിന്നും അമ്മയില്‍ നിന്നുമുള്ള അറിവാണ് .
പിന്നെ ഒരു സ്ത്രീക്ക് അക്രമിയായ ഒരു പുരുഷനില്‍ സ്വന്തം ശരീരം രക്ഷിക്കാന്‍ സ്വല്‍പ്പം കരാട്ടെയും,കളരിയും പഠിച്ചുവെച്ചാല്‍ നന്നായിരിക്കും .ഇത് നേര്‍ക്കുനേരെ വരുന്ന അക്രമിയില്‍ നിന്നെ അല്‍പ്പംരക്ഷകിട്ടൂ .അല്ലാതെ സ്ത്രീകളെ കൊല്ലാതെകൊല്ലുന്ന ബട്ടന്‍സ് ക്യാമറ,ടോയ്‌ലറ്റ് ക്യാമറ,മോര്‍ഫിങ് ഇതില്‍ നിന്നുമൊക്കെ കരാട്ടെക്കും ,കളരിക്കും രക്ഷിക്കാന്‍ പറ്റില്ലല്ലോ.
സമയം കിട്ടുമ്പോള്‍ ഈ പോസ്റ്റ് ഒന്നു വായിക്കാമോ ..
http://enmaniveena.blogspot.com/2011/12/blog-post.html
നന്ദി ചേച്ചി. സ്ത്രീകള്‍ ശാരീരികവും മാനസികവും ആയ ശക്തി ആര്ജ്ജിക്കട്ടെ.
ReplyDelete