September 03, 2011

നീ

  നീ എന്റെ സൂര്യനാണ് .
എന്നെ മൂടിയ മഞ്ഞുരുക്കിയ സൂര്യന്‍ .
  നീ എന്റെ കാറ്റാണ്‌
എനിക്കുള്ളത് സുഗന്ധമെന്നു ഉറക്കെ വിളിച്ചു പറഞ്ഞ കാറ്റ്.
  നീ എന്റെ മഴയാണ്.
  എന്റെ മാലിന്യങ്ങളില്‍ നിന്ന് എന്നെ മോചിപ്പിച്ച മഴ.
  നീ എന്റെ പുഴയാണ്.
 പൂര്‍ണമായും എന്നെ അലിയിച്ചു കൂടെ ഒഴുകിയ പുഴ.
  നീ എന്റെ രാത്രിയാണ്.
 എല്ലാ കറുത്ത നോട്ടങ്ങളില്‍ നിന്നും എന്നെ കാക്കുന്ന രാത്രി.
  നീ എന്റെ ചന്ദ്രനാണ്.
 എന്റെ മുറിവുകളില്‍ നിലാച്ചന്ദനം പുരട്ടുന്ന ചന്ദ്രന്‍.
  നീ എന്റെ ഇണയാണ്.
. ഞാന്‍ നിന്റെ പെണ്ണെന്നു എന്നെ ബോധ്യപ്പെടുത്തിയ ഇണ.

14 comments:

  1. എല്ലാം നമ്മുടേതാണ് .നമ്മുടെ മാത്രം .
    കവിത നന്നായി ആശംസകള്‍..

    ReplyDelete
  2. അന്യോന്യം എല്ലാമാണെന്നു ബോധ്യപ്പെടണം.
    അപ്പോൾ അടിത്തറ ഭദ്രം, പിന്നെ സ്നേഹം താനേ
    പരിമളം പടർത്തും.

    ഓണാശംസകൾ

    ReplyDelete
  3. പരസ്പരം തിരിച്ചറിഞ്ഞ സ്നേഹത്തിനു മുന്‍പില്‍ മറ്റൊന്നും ഇല്ല. നന്ദി സങ്കല്‍പ്പങ്ങള്‍, കലാവല്ലഭന്‍ സര്‍.

    ReplyDelete
  4. ഹൊ..! ഇപ്പോഴെങ്കിലും എന്നെ നീ മനസ്സിലാക്കിയല്ലോ..!
    ഞാന്‍ ക്യതാര്‍ത്ഥനായേ..!!


    ഈ ചന്ദന ഗന്ധം എങ്ങും നിറയട്ടെ..!
    ഒത്തൊരിയാശംസകള്‍..!

    ReplyDelete
  5. പേടിക്കേണ്ട.. പ്രഭന്‍കൃഷ്ണന്‍.. അത് താങ്കളല്ല. നല്ല വാക്കുകള്ക് നന്ദി.

    ReplyDelete
  6. ഒരുപാടു നന്ദി, ഈ നല്ല വാക്കുകള്ക്.

    ReplyDelete
  7. ഞാനും നീയും ചെരുന്നതല്ലോ പ്രപഞ്ചം
    പഞ്ച ഭൂത നിര്‍മിതമാം ഈ ശരീരത്തില്‍
    വിളങ്ങുന്ന ആതമാവ്‌ എന്നുള്ളിലും നിനുള്ളിലും
    ഒന്ന് തന്നെ അത് നേരത്തെ അറിഞ്ഞു മുന്‍പോട്ടു പോകില്‍
    പരമാത്മ ചൈതന്യത്തില്‍ എത്തി ജന്മ സാഭാല്യം പൂര്‍ണ്ണ മാകും
    ഇതാണ് ഞാന്‍ ഈ കവിതയില്‍ നിന്നും എനിക്ക് കിട്ടിയ സന്ദേശം
    ഇനിയും എഴുത്ത് തുടരട്ടെ പിന്നെ എന്റെ ബ്ലോഗിലേക്ക്
    ഒന്ന് എത്തി നോക്കുന്നതില്‍ വിരോടമൈല്ല കേട്ടോ മിനി ടീച്ചറെ
    എന്റെ ബ്ലോഗ്‌ id http://grkaviyoor.blogspot.com/

    ReplyDelete
  8. നല്ല ലയമുള്ള കവിത.

    ReplyDelete
  9. പെരുമ്പാവൂരില്‍ നിന്ന്‌ ഒരു സമ്പൂര്‍ണ്ണ വെബ്‌ മാഗസിന്‍ വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

    സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക്‌ സ്വാഗതം..

    കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന്‌ ലഭിയ്ക്കും.

    ReplyDelete
  10. കവിയൂര്‍ സര്‍ നന്ദി. മനോജ്‌ വെങ്ങോല പുതിയ ബ്ലോഗ്‌ ശ്രദ്ധിക്കുന്നുണ്ട്.

    ReplyDelete
  11. വായനാ സുഖമുള്ള കവിത

    ReplyDelete
  12. നല്ല വരികൾ… ഒത്തിരി ഇഷ്ടായി….

    ReplyDelete