July 05, 2011

പിന്‍വിളി കാതോര്‍ക്കുന്നവര്‍

     അയാള്‍ മകളെ തോളില്‍ എടുത്ത് അടഞ്ഞു കിടന്ന വാതിലിലേക്ക് നോക്കി. അത് തുറന്നു. വികാരരഹിതമായ ഒരു മുഖം അവിടെ പ്രത്യക്ഷപ്പെട്ടു. അവള്‍-അയാളുടെ ഭാര്യ, അയാള്കടുതെക്ക് നടന്നെത്തി.            
                   ''പോകാം'' അയാള്‍ പറഞ്ഞു.
                    .''ഉം'' അവള്‍ മൂളി. അവള്‍ക് ബുധിമുട്ടില്ലാതിരിക്കാനായി  അയാള്‍ പതുക്കെ നടന്നു. ആശുപത്രിയുടെ പടവുകള്‍ ഇറങ്ങുമ്പോള്‍ അയാള്‍ അവള്‍ക്കായി ഒരു നിമിഷം കാതുനില്‍ക്കുകയും ചെയ്തു.വെയില്‍ വീണ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ അവള്‍ക്കു അടിവയറ്റില്‍ നുറുങ്ങിപ്പിടഞ്ഞ ഒരു വേദന അനുഭവപ്പെട്ടു.വയറില്‍  കൈ  അമര്‍ത്തിയപ്പോള്‍  എങ്ങു  നിന്നോ ഒരു കുഞ്ഞിന്റെ  വികലമായ നിലവിളി അവള്‍ വ്യക്തമായും കേട്ടു. പിറവി നിഷേധിക്കപെട്ടതിന്റെ പ്രതിഷേധമാണോ അതെന്ന്‌ അവള്‍ സന്ദേഹിച്ചു.ആറാം വയസിലും നിവര്‍ന്നു നില്‍കാന്‍ കഴിയാതെ അയാളുടെ തോളില്‍ കുഴഞ്ഞു കിടക്കുന്ന മകള്‍! അവളുടെ ശരീരം പോലെ തന്നെ നോട്ടവും എങ്ങും ഉറയ്ക്കാതെ പതറുന്നു. ചുറ്റുപാടിലേക്ക് മുഴുവന്‍ ചിതറിയ നോട്ടങ്ങളെയ്യുന്ന മകളെ നോക്കിയപ്പോള്‍, ആ കേട്ടത് ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ആണെന്നവള്‍ സമാധാനിച്ചു.
               ''ഓട്ടോയെക്കാള്‍  നല്ലത് ബസ്‌ തന്നെയാ..'' അയാള്‍ പറഞ്ഞു.              
                  ''ഉം'' അവള്‍ അതിനും മൂളി. ബസ്‌ വന്നു. ആകാശത്ത് നിന്ന് പെയ്ത  വിഷമഴയില്‍, സ്വപ്‌നങ്ങള്‍ കൂടി   വികലമാക്കപ്പെട്ടവരുടെ കറുത്ത ഭൂമിയിലേക്ക്‌ അവര്‍ ബസ്‌ കയറി.

5 comments:

  1. തീവ്രമായ ആഖ്യാനമാണ് കഥയുടെ പ്രത്യേകത.ആറാംവയസിലും നിവര്‍ന്നു നില്‍കാന്‍ കഴിയാത്ത മകളുടെ വേദന വായനക്കാരിലേക്കു പകരാന്‍ കഴിഞ്ഞിട്ടുണ്ട്. കുറഞ്ഞ വാക്കുകള്‍കൊണ്ട് ഉജ്വലമായ അവതരണം.
    നന്നായിട്ടുണ്ട്.ഇനിയും എഴുതണം.
    ആശംസകള്‍..!

    ReplyDelete
  2. 'ഓട്ടോയെക്കാള്‍ നല്ലത് ബസ്‌ തന്നെയാ. ആ മൂളൽ മനസ്സിൽ കിടക്കും. ആരാ മൂളിയത്, അമ്മയോ പിറക്കാതെ പോകുന്ന മകളോ? തോളത്ത് ഒരു മകൾ, വിഷമഴയില്‍ - നല്ല ചൂണ്ടു പലകകളാകുന്നു. പാലക്കാട്ടുകാർ പറയും പോലെ ഠേന്ന് ഇരിക്കുന്നു. ഉഗ്രൻ കഥ. അക്ഷരപ്പിശകുകൾ ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  3. എന്‍ഡോസള്‍ഫാനാണോ ഉദ്ദേശിച്ചത് ,നല്ലത് പറയാന്‍ തുടങ്ങി എവിടെയോ വച്ചു മറന്നതു പോലെ.....

    ReplyDelete
  4. നല്ല വിഷയം… വേദനിപ്പിച്ചു…

    ReplyDelete